തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ തല്ലിക്കൊന്ന് വഴിയിൽ തള്ളി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ കല്ലുകൊണ്ട് ഇടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകീട്ട് 7 മണിയോടെ ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയ സാജു പിന്നീട് മടങ്ങി വന്നില്ല. അന്വേഷണത്തിനിടെ പുലർച്ചെ നാല് മണിയോടെ കട്ടേല ട്രിനിറ്റി സ്കൂളിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ അനീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സാജുവിന്റെ സുഹൃത്തുക്കളാണ് എന്നാണ് പോലീസ് പറയുന്നത്.












