തിരുവനന്തപുരം: കളി കാണാൻ ആളില്ലെങ്കിലും കാര്യവട്ടത്ത് അടിച്ചു കസറി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറിയും നേടി. ക്യാപ്ടൻ രോഹിത് ശർമ്മ 42 റൺസുമായി പുറത്തായി.
97 പന്തിൽ 14 ഫോറുകളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 116 റൺസ് നേടി ശുഭ്മാൻ ഗിൽ മടങ്ങി. ശ്രീലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഗിൽ കാര്യവട്ടത്ത് കാഴ്ചവെച്ചത് കരിയറിലെ മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണ്. ഉറച്ച പിന്തുണയാണ് താരത്തിന് വിരാട് കോഹ്ലി നൽകിയത്. നിലവിൽ 56 പന്തിൽ 58 റൺസുമായി കോഹ്ലി ബാറ്റിംഗ് തുടരുകയാണ്. ശ്രേയസ് അയ്യരാണ് കോഹ്ലിക്ക് കൂട്ടായി ക്രീസിലുള്ളത്.
34 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിലാണ്.
Discussion about this post