കണ്ണൂർ: കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അദ്ധ്യാപകൻ എം ഫൈസലിനെതിരെ (52) ഇത് വരെ 27 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ആദ്യം അഞ്ച് വിദ്യാർത്ഥികളുടെ പരാതിയിലും പിന്നീട് 22 കുട്ടികളുടെ പരാതിയിലുമാണ് കേസെടുത്തത്.
ബി ആർ സി അദ്ധ്യാപികയോടാണ് വിദ്യാർത്ഥിനികൾ ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്.കൗൺസിലിംഗിനിടെ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അദ്ധ്യാപകർ സംഭവം ചൈൻഡ് ലൈനെ അറിയിക്കുകയും ചൈൽഡ് ലൈൻ മുഖേനെ പോലീസിന് പരാതി കൈമാറുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി ഈ സ്‌കൂളിലെ അദ്ധ്യാപകനായി ജോലി ചെയ്ത് വരികയാണ് ഫൈസൽ. ഇയാൾക്കെതിരെ സമാനമായ പരാതി മുൻപും ഉയർന്നിട്ടുണ്ടെന്നാണ് വിവരം.












