Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹോക്കി ലോകകപ്പ്; ഓസ്ട്രേലിയയെ സമനിലയിൽ പൂട്ടി അർജന്റീന

ഗ്രൂപ്പിൽ ഓസീസ് മുന്നിൽ

by Brave India Desk
Jan 16, 2023, 11:44 pm IST
in India, International, Sports
Share on FacebookTweetWhatsAppTelegram

ഭുവനേശ്വർ: ഹോക്കി ലോകകപ്പ് പൂൾ എ മത്സരത്തിൽ മൂന്ന് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അർജന്റീന സമനിലയിൽ തളച്ചു. ലോകോത്തര ആക്രമണവും പ്രതിരോധവും കൊണ്ട് കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ മത്സരത്തിനൊടുവിൽ, നിശ്ചിത സമയത്ത് ഇരു ടീമുകളും 3-3 എന്ന സ്കോറിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ ആദ്യഘട്ടത്തിൽ അർജന്റീനയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ കാഴ്ചവെച്ചത്. ഒൻപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി ജെറമി ഹേവാർഡാണ് ഓസ്ട്രേലിയയുടെ അക്കൗണ്ട് തുറന്നത്. ആദ്യ പാദം അവസാനിക്കുമ്പോൾ ഓസീസ് 1-0ന് മുന്നിലായിരുന്നു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

രണ്ടാം പാദം മുതൽ അർജന്റീനയും മത്സരത്തിൽ ആക്രമണം അഴിച്ചുവിട്ടു. പെനാൽറ്റി കോർണറിലൂടെ ഡൊമീൻ തോമസ് അർജന്റീനയുടെ ആദ്യ ഗോൾ കണ്ടെത്തി. ഇരുപത്തിയൊൻപതാം മിനിറ്റിൽ ഡാനിയലിലൂടെ ഓസ്ട്രേലിയ ലീഡുയർത്തി.

മൂന്നാം പാദത്തിൽ അർജന്റീന വീണ്ടും ഓസ്ട്രേലിയൻ പകുതിയിൽ നിറഞ്ഞു കളിച്ചു. മുപ്പത്തിരണ്ടാം മിനിറ്റിൽ കാസെല്ല മൈകോ അർജന്റീനയെ ഒപ്പമെത്തിച്ചു. തുടർന്ന് ഇരു ടീമുകളും പെനാൽറ്റി കോർണറുകൾ പാഴാക്കി.

നാൽപ്പത്തിയെട്ടാം മിനിറ്റിൽ ഫെറീരോ മാർട്ടിൻ നടത്തിയ മിന്നലാക്രമണത്തിലൂടെ അർജന്റീന മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. അവസാന നിമിഷം ഗോൾ കീപ്പറെക്കൂടി കളത്തിൽ ഇറക്കിക്കളിച്ച ഓസ്ട്രേലിയയുടെ പോരാട്ട വീര്യം ഫലം കണ്ടു. ഗവർ ബ്ലേക്ക് ഓസീസിനായി സ്കോർ ചെയ്തതോടെ, ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിന് തിരശ്ശീല വീണു.

ഇന്നലെ നടന്ന മറ്റൊരു ആവേശകരമായ മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു, തുല്യശക്തികളുടെ പോരാട്ടമായാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്.

Tags: argentinaaustraliahockey world cupBhubaneswarRourkela 2023Pool A
Share24TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology