നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ മാരായമുട്ടം പറയ്ക്കോട്ടുകോണത്ത് ബി.ജെ.പി പ്രവര്ത്തകന് ദീപുവിന് വെട്ടേറ്റു. തലയ്ക്കും ചെവിയിലും മുതുകിലുമായി എട്ടോളം വെട്ടേറ്റ ദീപുവിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നല രാത്രിയാണ് സംഭവം. മാരായമുട്ടം പാറയ്ക്കോട്ടുകോണത്തെ ബി.ജെ.പി ഇലക്ഷന് കമ്മിറ്റി ഓഫീസിനുള്ളിലേക്ക് തള്ളിക്കയറിയ മൂന്നംഗ സംഘമാണ് ദീപുവിനെ വെട്ടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജനുമായി ബൂത്ത് ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം.
പിന്‍വശത്തുകൂടി ഓഫിസിനകത്തേക്ക് പ്രവേശിച്ച ആള് ദീപുവിന്റെ ഷര്‍ട്ടില്‍ പിടിക്കുകയും കൈതട്ടി മാറ്റി ചോദ്യം ചെയ്ത ദീപുവനെ മറ്റ് രണ്ടുപേര്‍ കൂടി വടിവാളുപയോഗിച്ച് വെട്ടുകയുമായിരുന്നു.
Discussion about this post