തിരുവല്ല: റീൽസെടുത്ത് പണി വാങ്ങി തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍.സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് നഗരസഭാ സെക്രട്ടറി.ഓഫീസിനുള്ളിൽ വച്ച് ചിത്രീകരിച്ച റീൽസാണ് പ്രശ്നമായത്.മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.
ദേവദൂതൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ..’ എന്ന ഗാനമാണ് ഇവർ റീൽസ് എടുത്തത്.റീൽസ് ചിത്രീകരിച്ചത് ഓഫീസ് സമയത്താണെങ്കിൽ സർവീസ് ചട്ടപ്രകാരം ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും. റീൽസ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
Discussion about this post