Wednesday, September 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാണികൾ കുറഞ്ഞതിന് കാരണം സംഘാടകരുടെ പിടുപ്പുകേട്; പാവപ്പെട്ടവർ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട് എന്ന് പറഞ്ഞതിനെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു; ന്യായീകരിച്ച് വി.അബ്ദുറഹിമാൻ

കാര്യവട്ടത്ത് കാണികൾ കുറഞ്ഞതിന് പിന്നാലെ അബ്ദുറഹിമാനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പരാമർശം വലിയ വിവാദമായതിന് പിന്നാലെയാണ് കായികമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

by Brave India Desk
Jan 17, 2023, 07:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് കാണികൾ കുറഞ്ഞതിൽ വിശദീകരണവുമായി മന്ത്രി വി.അബ്ദുറഹിമാൻ. ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന് ഉയർന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ അതു കുറയ്ക്കാൻ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോട്, പാവപ്പെട്ടവർ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്, എന്നു സൂചിപ്പിച്ച് മറുപടി പറഞ്ഞതിനെ പട്ടിണിക്കാർ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ വാദം.

കാണികൾ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണ്. ഈ അബദ്ധം മനസ്സിലായപ്പോൾ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്ക് മേൽ ചാരി തടിതപ്പാൻ നോക്കുകയാണ്. 3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതിൽ ആദ്യ രണ്ട് കളികൾ ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. ഇതോടെ കളി ആസ്വദിക്കുന്നവർക്ക് താത്പര്യം കുറയും. നിലവിൽ ഐസിസി റാങ്കിങ്ങിൽ ശ്രീലങ്ക എട്ടാമതാണ്. ഒരു കാലത്തെ ലോക ചാമ്പ്യന്മാരുടെ നിരയിൽ പേരു കേട്ട ഒരു കളിക്കാരൻ പോലും ഇന്നില്ല. അതുകൊണ്ട് തന്നെ ടീമിനോട് ആർക്കും വലിയ ആരാധനയില്ല.

Stories you may like

23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി,പ്രഖ്യാപനം ജന്മദിനത്തിൽ

മഴയുണ്ടേ… സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർ‌ട്ട്

ദുർബല എതിരാളികളായതിനാലും കാണികൾ കുറയും. ടി20 കാണുന്നത് പോലെ ഇപ്പോൾ ഏകദിനത്തിന് ആളു കൂടാറില്ല. അല്ലെങ്കിൽ അത്ര ആവേശകരമായ സാഹചര്യമായിരിക്കണം. കടുത്ത വെയിലും ചൂടും മറ്റൊരു കാരണമായി. ഇതെല്ലാം മറച്ചുവെച്ച്, മന്ത്രിക്കു നേരെ ആക്ഷേപവുമായി വരുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. കാര്യവട്ടത്ത് കളി കാണാൻ ആളു കയറാതിരുന്നതിന് സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർത്ഥ പ്രതികളെ വെള്ളപൂശാൻ കാണിക്കുന്ന തിടുക്കം കാണുമ്പോൾ എന്തോ ഒരു പന്തികേട് തോന്നുന്നുണ്ടെന്നും അബ്ദുറഹിമാൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

വി.അബ്ദുറഹിമാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്,,

കേരളത്തിലെ എൽ ഡി എഫ് സർക്കാർ എക്കാലവും കളിയ്ക്കും കായികതാരങ്ങൾക്കും കളിയാസ്വാദകർക്കും ഒപ്പമാണ്. ഇവിടെ നടക്കുന്ന മുഴുവൻ കായികമത്സരങ്ങൾക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് സർക്കാർ നൽകിവരുന്നത്. മത്സരങ്ങൾ കൂടുതൽ പേർ കാണുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെ മികച്ച കായികതാരങ്ങൾ ഉയർന്നുവരണം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരുവനന്തപുരത്തു നടക്കുന്ന മത്സരങ്ങൾ ആഗ്രഹിക്കുന്ന മുഴുവനാളുകൾക്കും കാണാൻ അവസരം ഉണ്ടാകണം. അതിനാവശ്യമായ എല്ലാ നടപടികളും അതതു സമയങ്ങളിൽ സർക്കാർ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ തവണ ഗ്രൗണ്ടിന്റെ മോശം അവസ്ഥ ഉൾപ്പെടെ ഏറെ വെല്ലുവിളികൾ അതിജീവിച്ചാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ഗംഭീരമായി വേദിയൊരുക്കിയത്.
ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ മത്സരം പൂർണ്ണമായും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി സി സി ഐ) നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലുമാണ് നടക്കുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ്. സംഘാടകർ ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സർക്കാരിനുള്ളത്. മത്സര നടത്തിപ്പിലോ, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലോ ഒരു പങ്കുമില്ല. സംസ്ഥാന സ്പോട്സ് കൗൺസിലിന്റെയും സർക്കാരിന്റെയും നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ അത്തരത്തിൽ ഒരംഗീകാരവും വേണ്ടെന്നും പണ്ടേ അറിയിച്ചിട്ടുള്ളവരാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. അതിനാൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കു മേൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന് ഉയർന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ അതു കുറയ്ക്കാൻ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, പാവപ്പെട്ടവർ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്, എന്നു സൂചിപ്പിച്ച് മറുപടി പറഞ്ഞതിനെ പട്ടിണിക്കാർ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ചില എതിരാളികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം വികലമായി അവതരിപ്പിക്കുകയും ചെയ്തു. സർക്കാരിന്റെ വിനോദനികുതിയാണ് നിരക്ക് കൂടാൻ കാരണം എന്ന വാദവുമായി ക്രിക്കറ്റ് അധികാരികളും രംഗത്തു വന്നു.
മുൻകാലങ്ങളിൽ കൊച്ചിയായിരുന്നു കേരളത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റ് വേദി. കാര്യവട്ടത്ത് സർക്കാർ നല്ലൊരു സ്റ്റേഡിയം ഒരുക്കിയപ്പോൾ ക്രിക്കറ്റ് അധികാരികൾ കളി ഇങ്ങോട്ടു മാറ്റി. ഈ ക്രിക്കറ്റ് മൈതാനം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയതും കാണികളുടെ നല്ല പ്രതികരണവും കൂടുതൽ മത്സരങ്ങൾ ഇവിടെ കൊണ്ടുവരാൻ ബി സി സി ഐയ്ക്ക് പ്രേരണയായി.
കാര്യവട്ടത്ത് കളി നടക്കുമ്പോൾ നിയമപ്രകാരം വിനോദ നികുതി ഇനത്തിൽ 50 മുതൽ 24 ശതമാനം വരെ കോർപ്പറേഷന് നൽകണം. ഇത്തവണ അത് 12 ശതമാനമായി കുറച്ചു. ടിക്കറ്റ് നിരക്ക് കുറയാനും സാധാരണക്കാർക്ക് പ്രയാസമില്ലാതെ കാണാനും അവസരം ഒരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്ദേശിച്ചത്. മുൻകാലങ്ങളിൽ വലിയ ഇടവേളകളിലാണ് കേരളത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നിരുന്നത്. അതിനാൽ അന്ന് നികുതി ഒഴിവാക്കുകയും വലിയ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 3 മാസത്തിനിടയിലാണ് അടുത്ത കളി നടന്നത്. ഒരു വർഷം തുടർച്ചയായി വലിയ ഇളവ് നൽകുക പ്രയാസമാണ്. ഇത്തരത്തിൽ നികുതികൾ ഒഴിവാക്കുന്നത് വലിയ ബാധ്യതയാകും. കളി നടക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ അഹോരാത്രം പണിയെടുക്കുകയുമാണ്. ക്രമസമാധാനം, ഗതാഗതം, ആരോഗ്യം, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ കഠിനാദ്ധ്വാനമാണ് നടത്തുന്നത്.
വൻകിട മെട്രോ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിൽ ഈടാക്കുന്ന നിരക്കിനേക്കാൾ വളരെ കൂടതലാണ് ഗ്രീൻഫീൽഡിൽ നടക്കുന്ന കളികൾക്ക് ക്രിക്കറ്റ് അസോസിയേഷൻ നിശ്ചയിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കൊൽക്കത്തയിൽ നടന്ന രണ്ടാം ഏകദിനത്തിന് 650 രൂപയാണ് കുറഞ്ഞ നിരക്ക്. അവിടെ മുഴുവൻ ടിക്കറ്റും വിറ്റുപോയി. കൂടുതൽ പേർ കാണാനാഗ്രഹിക്കുന്ന ടി20 മത്സരത്തിന് മുംബൈയിൽ 700 രൂപയായിരുന്നു. പുണെയിൽ 800 ഉം. ന്യൂസിലാന്റ് പോലെ ശക്തമായ ടീമനെതിരെ ഈ മാസം 18 ന് ഹൈദരാബാദിൽ നടക്കുന്ന ഏകദിനത്തിന് 850 രൂപയാണ് കുറഞ്ഞ നിരക്ക്.ഇക്കാര്യം സമ്മതിക്കാൻ പോലും കെ സി എ തയ്യാറല്ല.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം സൗജന്യമായി അനുവദിച്ചിട്ടും, വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി കളി നടത്തുന്നവർ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം പോലും കേരളത്തിലെ കായിക വികസനത്തിന് ചെലവഴിക്കുന്നില്ല എന്ന പരാതിയും പറഞ്ഞിരുന്നു. നമുക്ക് നാളെ നല്ല ക്രിക്കറ്റർമാരും മറ്റു താരങ്ങളും വേണമെങ്കിൽ നല്ല മൈതാനങ്ങളും മറ്റും വ്യാപകമാകണം. പാവപ്പെട്ടവർക്ക് ഇത്തരം പിന്തുണയില്ലെങ്കിൽ കായികരംഗത്ത് വളർന്നു വരാൻ കഴിയില്ല.
കാര്യവട്ടത്ത് കളി കാണാൻ കാണികൾ വരാതിരുന്നത് മന്ത്രി കാരണം എന്നു പറഞ്ഞു പ്രചരിപ്പിക്കുന്നവർക്ക് നല്ല പ്രചാരം കൊടുക്കാൻ പല മാധ്യമങ്ങളും മത്സരിച്ചു. എന്നാൽ, നമ്മുടെ കായികമേഖലയ്ക്കും കളി ആസ്വാദകർക്കും ഈ കളിയും ഇതിലൂടെ ഉണ്ടാകുന്ന വരുമാനവും പ്രയോജനപ്പെടണം എന്നും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും നടത്തിയ വാദങ്ങൾ എല്ലാവരും അവഗണിച്ചു. ഈ കാര്യങ്ങൾ വിശദമാക്കി മത്സരത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയിരുന്നു. അന്നും അധികമാരും ഗൗനിച്ചില്ല. പറഞ്ഞതിനെ ദുർവ്യാഖ്യാനിച്ച് വിവാദം കൊഴുപ്പിക്കാനായിരുന്നു തിടുക്കം.
കാണികൾ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണ്. ഈ അബദ്ധം മനസ്സിലായപ്പോൾ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്കു മേൽ ചാരി തടിതപ്പാൻ നോക്കുകയാണ്. 3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതിൽ ആദ്യ രണ്ട് കളികൾ ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. അതോടെ കളി ആസ്വദിക്കുന്നവർക്ക് താൽപ്പര്യം കുറയും. നിലവിൽ ഐ സി സി റാങ്കിങ്ങിൽ ശ്രീലങ്ക എട്ടാമതാണ്. ഒരുകാലത്തെ ലോക ചാമ്പ്യന്മാരുടെ നിരയിൽ പേരു കേട്ട ഒരു കളിക്കാരൻ പോലും ഇന്നില്ല. അതുകൊണ്ട് തന്നെ ടീമിനോട് ആർക്കും വലിയ ആരാധനയില്ല. കാര്യവട്ടത്തെ മത്സരഫലം ടീമിന്റെ നിലവാരം ഒന്നുകൂടി തെളിയിച്ചു. ദുർബല എതിരാളികളായതിനാലും കാണികൾ കുറയും.
ടി20 കാണുന്നതു പോലെ ഇപ്പോൾ ഏകദിനത്തിന് ആളു കൂടാറില്ല. അല്ലെങ്കിൽ അത്ര ആവേശകരമായ സാഹചര്യമായിരിക്കണം. കടുത്ത വെയിലും ചൂടും മറ്റൊരു കാരണമായി.
ഇതെല്ലാം മറച്ചുവെച്ച്, മന്ത്രിക്കു നേരെ ആക്ഷേപവുമായി വരുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. കാര്യവട്ടത്ത് കളി കാണാൻ ആളു കയറാതിരുന്നതിന് സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർത്ഥ പ്രതികളെ വെള്ളപൂശാൻ കാണിക്കുന്ന തിടുക്കം കാണുമ്പോൾ എന്തോ ഒരു പന്തികേടും തോന്നുന്നു. കളിയും കളിക്കാരും കാണികളുമാണ് പ്രധാനം. അവർക്കു വേണ്ടിയാണ് ഈ ഗവൺമെന്റ് നിലകൊള്ളുന്നത്. വസ്തുതകൾ ജനങ്ങൾക്കു മുന്നിലുണ്ട്. അവർ തീരുമാനിക്കട്ടെ.

Tags: kcaabdurahimanSPORTS MINISTER
Share1TweetSendShare

Latest stories from this section

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

 “മാ വന്ദേ”; ബിഗ് സ്ക്രീനിൽ നരേന്ദ്ര മോദിയാകാൻ  ഉണ്ണി മുകുന്ദൻ:ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനം

 “മാ വന്ദേ”; ബിഗ് സ്ക്രീനിൽ നരേന്ദ്ര മോദിയാകാൻ  ഉണ്ണി മുകുന്ദൻ:ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനം

ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ:പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി കെഎസ് ചിത്ര

ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ:പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി കെഎസ് ചിത്ര

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

Discussion about this post

Latest News

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

ആദ്യം നടക്കില്ല പിന്നെ നടക്കും പിന്നെ നടക്കില്ല, ഒടുവിൽ പാകിസ്ഥാൻ- യുഎഇ മത്സരത്തിന്റെ കാര്യത്തിൽ തീരുമാനം; അപ്ഡേറ്റ് ഇങ്ങനെ

ഏഷ്യാ കപ്പിൽ ബാറ്റിംഗിൽ അവസരമില്ല, പിന്നാലെ സഞ്ജു സാംസണ് ഉണ്ടായത് വമ്പൻ നഷ്ടം; നേട്ടമുണ്ടാക്കി വരുൺ ചക്രവർത്തി

ഏഷ്യാ കപ്പിൽ ബാറ്റിംഗിൽ അവസരമില്ല, പിന്നാലെ സഞ്ജു സാംസണ് ഉണ്ടായത് വമ്പൻ നഷ്ടം; നേട്ടമുണ്ടാക്കി വരുൺ ചക്രവർത്തി

ഒരിക്കൽ ഞാനെന്റെ മുഴുവൻ കഥയും പറയും… സന്യാസിയെ പോലെ അദ്ദേഹമെന്നോട് ക്ഷമിച്ചു; മോദിക്ക് ആശംസകളുമായി ഷാ ഫൈസൽ ഐഎഎസ്

ഒരിക്കൽ ഞാനെന്റെ മുഴുവൻ കഥയും പറയും… സന്യാസിയെ പോലെ അദ്ദേഹമെന്നോട് ക്ഷമിച്ചു; മോദിക്ക് ആശംസകളുമായി ഷാ ഫൈസൽ ഐഎഎസ്

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങുന്നത് നിർത്തുമെന്ന് യുക്രൈൻ ; ഇന്ത്യൻ ഡീസലിൽ റഷ്യൻ ഘടകങ്ങൾ ഉണ്ടോ എന്ന് പരിശോധനയും നടത്തും

ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങുന്നത് നിർത്തുമെന്ന് യുക്രൈൻ ; ഇന്ത്യൻ ഡീസലിൽ റഷ്യൻ ഘടകങ്ങൾ ഉണ്ടോ എന്ന് പരിശോധനയും നടത്തും

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി,പ്രഖ്യാപനം ജന്മദിനത്തിൽ

23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി,പ്രഖ്യാപനം ജന്മദിനത്തിൽ

എന്നെ തന്നെ പുകഴ്ത്തി പറയുന്നതല്ല, ആ കാര്യത്തിൽ ഏറ്റവും ഏറ്റവും മിടുക്കനായിട്ടുള്ള താരം ഞാൻ തന്നെ; തുറന്നടിച്ച് സഞ്ജു സാംസൺ

എന്നെ തന്നെ പുകഴ്ത്തി പറയുന്നതല്ല, ആ കാര്യത്തിൽ ഏറ്റവും ഏറ്റവും മിടുക്കനായിട്ടുള്ള താരം ഞാൻ തന്നെ; തുറന്നടിച്ച് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies