തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചാനൽ വീണ്ടെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
യൂട്യൂബ് ചാനൽ ഹാക്ക് ചെയ്ത ശേഷം ഹാക്കർമാർ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു. ഇതോടെയായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ വിവരം പോലീസ് സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിക്കുകയായിരുന്നു.
മൂന്ന് വീഡിയോകളാണ് ഹാക്കർമാർ അപ്‌ലോഡ് ചെയ്തത്. യൂട്യൂബിൽ നിന്നും ഇത് നീക്കം ചെയ്തിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക വീഡിയോകൾ അടക്കമാണ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
Discussion about this post