ലക്‌നൗ: ഹിജാബിന്റെ പേരിൽ ഉത്തർപ്രദേശിലും സംഘർഷമുണ്ടാക്കാൻ ശ്രമം. അധികൃതരുടെ നിർദ്ദേശം ലംഘിച്ച് വിദ്യാർത്ഥിനികൾ ഹിജാബും ബുർഖയും ധരിച്ച് ക്ലാസിൽ കയറാൻ ശ്രമിച്ചു. മൊറാദാബാദിലെ ഹിന്ദു കോളേജിലായിരുന്നു സംഭവം.
യൂണിഫോം ധരിച്ച് മാത്രമേ വിദ്യാർത്ഥികൾക്ക് ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. ഇക്കാര്യം പ്രവേശന വേളയിൽ വിദ്യാർത്ഥനികളെ അറിയിച്ചിരുന്നു. ഇത് ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥിനികൾ ഇത് ക്യാമ്പസിൽ പാലിച്ചിരുന്നതുമാണ്. എന്നാൽ ഇന്നലെ ഇവർ ഹിജാബ് ധരിച്ച് ക്യാമ്പസസിലേക്ക് എത്തുകയായിരുന്നു.
ഇവരെ കണ്ടതോടെ സെക്യൂരിറ്റി ഗേറ്റിന് പുറത്ത് തടഞ്ഞു. അകത്തേക്ക് കയറ്റിവിടണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി വിസമ്മതിച്ചു. യൂണിഫോം ധരിക്കാതെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ആയിരുന്നു സെക്യൂരിറ്റിയുടെ നിലപാട്. ഇതോടെ വാക്കു തർക്കമായി. ഇതിനിടെ വിദ്യാർത്ഥിനികൾക്കൊപ്പമെത്തിയ ആളുകൾ ക്യാമ്പസിന് പുറത്ത് സംഘടിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് സമാജ്‌വാദി ഛത്ര സഭ പ്രവർത്തകർ ക്യാമ്പസിൽ എത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.








