തിരുവനന്തപുരം: മംഗലപുരം പോലീസ് സ്‌റ്റേഷനിൽ കൂട്ടനടപടി. 32 ഉദ്യോഗസ്ഥരിൽ 31 പേർക്കെതിരെയും നടപടി സ്വീകരിച്ചു. എസ്എച്ച്ഒ അടക്കം ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും, എസ് ഐ ഉൾപ്പെടെ 25 പേർക്ക് കൂട്ടം സ്ഥലമാറ്റവും നൽകി. സ്വീപ്പറിനെ ഒഴികെ സ്‌റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തു. റൂറൽ എസ്പി ഡി.ശിൽപ്പയാണ് ഇന്നലെ രാത്രി ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
അനൂപ് കുമാർ, ഗോപകുമാർ, സുധികുമാർ, ജയൻ, കുമാർ എന്നിവരെ ഗുണ്ടാബന്ധം കണ്ടെത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. എസ്എച്ച്ഒ സജേഷിന് കഴിഞ്ഞ ദിവസമാണ് സസ്‌പെൻഷൻ ലഭിച്ചത്. മണ്ണ്, ഗുണ്ടാ മാഫിയാ ബന്ധത്തിന്റെ പേരിലാണ് എല്ലാവർക്കെതിരെയും നടപടി എടുത്തത്. ഇതോടെ ഗുണ്ടാ ബന്ധത്തിന്റെ പേരിൽ സസ്‌പെൻഷനിലായവരുടെ എണ്ണം 12 ആയി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മൂന്ന് പോലീസുകാരെ സേനയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, നന്ദാവനം എ.ആർ ക്യാമ്പിലെ ഡ്രൈവർ ഷെറി.എസ്.രാജ്, ട്രാഫിക് സ്റ്റേഷനിലെ സിപിഒ റെജി ഡേവിഡ് എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.
Discussion about this post