ശ്രീനഗർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെത്തി. തണുപ്പ് സഹിക്കാനാകാതെ ജാക്കറ്റ് അണിഞ്ഞാണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര . ശിവസേന നേതാവ് സഞ്ജയ് റാവത്തും യാത്രയിൽ പങ്കെടുത്തു. ഇവിടെയുള്ള ആളുകൾ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.
എല്ലാവർക്കും വേദനയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഓരോ മനുഷ്യനും വിഷമിക്കുന്നു. നിങ്ങളുടെ വേദന പങ്കിടാൻ ഞാൻ വന്നിരിക്കുന്നു. – ജമ്മു കശ്മീരിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യാഴാഴ്ച വൈകുന്നേരം പത്താൻകോട്ട് അതിർത്തിയിൽ നടന്ന യോഗത്തിൽ രാഹുൽ പറഞ്ഞു. ജമ്മു കശ്മീരിൽ നിന്നാണ് പൂർവികർ ഉത്തർപ്രദേശിലേക്ക് പോയത്. ഇപ്പോൾ തിരികെ വീട്ടിലേക്ക് വരാൻ തോന്നി.
നിങ്ങളുടെ നാട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ തല കുനിക്കുന്നു. നിങ്ങളുടെ മതമോ ജാതിയോ, നിങ്ങൾ പണക്കാരനെന്നോ ദരിദ്രനെന്നോ, ചെറുപ്പക്കാരനെന്നോ, വൃദ്ധനെന്നോ വ്യത്യാസമില്ലാതെ, ഈ രാജ്യം നിങ്ങളുടേതാണ്, അടുത്ത 9 ദിവസത്തേക്ക് ജമ്മു കശ്മീരിലെ ജനങ്ങളിൽ നിന്ന് എല്ലാം പഠിക്കുമെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നാഷണൽ കോൺഫറൻസ് നേതാവ് രാഹുലിനെ ആദി ഗുരു ശങ്കരാചാര്യയോട് ഉപമിച്ച് സംസാരിച്ചിരുന്നു . ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട് . 9 ദിവസം യാത്ര ജമ്മു കശ്മീരിൽ തങ്ങും. ജനുവരി 30ന് യാത്ര സമാപിക്കും.
രാഹുൽ വെറുമൊരു പപ്പുവല്ലെന്നും അദ്ദേഹം വളരെ സമർത്ഥനായ ഒരു എംപി ആണെന്നുമായിരുന്നു ഇന്നലെ മുൻ ആർബിഐ ഗവർണ്ണർ രഘു രാം രാജൻ പ്രശംസിച്ചത്.കശ്മരിലെ ജോഡോ യാത്രയ്ക്ക് മുൻപായി മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രഘു രാം രാജൻ.
Discussion about this post