കൊച്ചി: ഈരാറ്റുപേട്ടയിൽ തീവ്രവാദികൾക്കെതിരെ ശക്തമായ പ്രതികരണം നടത്തിയ ഗായികമാരെ അനുകൂലിച്ച് ജിതിൻ ജേക്കബ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നത് മതഭ്രാന്തന്മാർ ഭയക്കുന്നത് ഇതുകൊണ്ടാണ്. വിദ്യാഭ്യാസം ആത്മവിശ്വാസം വർധിപ്പിക്കും, സ്വന്തം കാലിൽ നിൽക്കാൻ ഉള്ള കരുത്ത് നൽകും. അപ്പോൾ ഉറച്ച ശബ്ദത്തോടെ പ്രതികരിക്കാനും കഴിയും. അതാണ് ഇവർ ഭയക്കുന്നതെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം..
ഈരാറ്റുപേട്ടയിലെ താലിബാനികൾക്ക് ഗായികമാരായ രണ്ട് മുസ്ലിം യുവതികൾ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്..
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എന്ത് കൊണ്ടാണ് ഇസ്ലാമിക മതഭ്രാന്തന്മാർ ഭയക്കുന്നത് എന്ന് മനസിലായില്ലേ..
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാതെ ചെറു പ്രായത്തിൽ വിവാഹം കഴിപ്പിച്ചു വിടുന്നത് എന്തിനാണ് എന്നും മനസിലായില്ലേ. അവരെ പഠിക്കാൻ സമ്മതിക്കരുത് എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. വിദ്യാഭ്യാസം ആത്മവിശ്വാസം വർധിപ്പിക്കും, സ്വന്തം കാലിൽ നിൽക്കാൻ ഉള്ള കരുത്ത് നൽകും. അപ്പോൾ ഉറച്ച ശബ്ദത്തോടെ പ്രതികരിക്കാനും കഴിയും. അതാണ് ഇവർ ഭയക്കുന്നത്..
ശബാനു ബീഗം കേസിൽ ഉണ്ടായ സുപ്രീം കോടതി വിധി മറികടക്കാൻ മത തീവ്രവാദികളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന നിയമം മുസ്ലിം സ്ത്രീകളുടെ ജീവിതം വീണ്ടും പിന്നോട്ടടിച്ചു.
രാജീവ് ഗാന്ധി സർക്കാർ വരുത്തിയ ചരിത്രപരമായ വീഴ്ചകൾ തിരുത്താൻ 33 വർഷമെടുത്തു. 2019-ൽ, നരേന്ദ്ര മോദി സർക്കാർ, 2019 ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം പാസാക്കി. പുരോഗമന വാദി എന്ന് പാണന്മാർ പാടി നടന്ന രാജീവ് ഗാന്ധി മുസ്ലിം സ്ത്രീകളെ അടിമകളക്കാൻ തക്ക രീതിയിൽ നിയമം നിർമിച്ചപ്പോൾ അത് തിരുത്താൻ മോഡി എന്ന കരുത്തുറ്റ നേതാവ് വേണ്ടി വന്നു.
രാജ്യത്തെ ലിംഗവിവേചനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി 2015 ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് പെൺകുട്ടികളെ സംരക്ഷിക്കുക, ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പാക്കുക, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതൊക്കെയാണ്.
രാജ്യത്ത് നിലവിലുള്ള ഇതുപോലുള്ള നിയമങ്ങളും, പദ്ധതികളും ആണ് സ്ത്രീകൾക്ക് സ്വാതന്ത്ര്യവും, വിദ്യാഭ്യാസവും, ആത്മവിശ്വാസവും എല്ലാം നൽകുന്നത്.
നിങ്ങൾ സ്ത്രീകളെ കറുത്ത ചാക്കിൽ കയറ്റാൻ ശ്രമിക്കുമ്പോൾ മോദി അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തി രാഷ്ട്ര പുരോഗതിയിൽ പങ്കാളികൾ ആക്കുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപി വിജയിക്കുന്നതിന്റെ കാരണം ഇനി തിരയേണ്ടതുണ്ടോ 😍
കറുത്ത ചാക്ക് കെട്ടുകളിൽ നിന്ന് പുറത്ത് വരാൻ ലോകമെങ്ങും വലിയ മുന്നേറ്റമാണ് സ്ത്രീകൾ നടത്തുന്നത്. മതഭീകര സർക്കാർ കൊലപ്പെടുത്തും എന്നറിഞ്ഞിട്ടും ആയിരക്കണക്കിന് സ്ത്രീകൾ മതഭീകരതക്കെതിരെ ഇറാനിൽ തെരുവിൽ ഇറങ്ങിയത് കണ്ടില്ലേ..
ലോകത്തെല്ലായിടത്തെയും പോലെ ഇവിടെയും മതഭ്രാന്തന്മാരെ തെരുവിൽ നേരിടുക മുസ്ലിം സമുദായത്തിലെ സ്ത്രീകൾ തന്നെ ആയിരിക്കും. ഇന്ത്യയിൽ അവർക്ക് കരുത്ത് കൂടും..കാരണം താലിബാനും, ഇറാൻ ഭരണവും ഒന്നുമല്ലല്ലോ ഇന്ത്യയിൽ ഉള്ളത്. മതഭ്രാന്തന്മാർക്ക് വഴങ്ങി കൊടുക്കാൻ രാജീവ് ഗാന്ധിയുമല്ല ഇന്ത്യ ഭരിക്കുന്നത് 😍
അതുകൊണ്ട് മതഭ്രാന്തും കൊണ്ട് നടക്കുന്ന എല്ലാവന്മാരും സൂക്ഷിച്ചോ, ഇത് ഇന്ത്യയാണ്, നിങ്ങളുടെ പാകിസ്ഥാനും, താലിബാനും അല്ല.. ഇവിടെ പെൺകുട്ടികൾ പഠിക്കും, ജോലിക്ക് പോകും, പാട്ട് പാടും, ഡാൻസ് കളിക്കും, ക്രിക്കറ്റും, ഫുട്ബോളും ഒക്കെ കളിക്കും, ഒറ്റയ്ക്ക് യാത്ര ചെയ്യും, സ്വന്തം കാലിൽ നിൽക്കുകയും ചെയ്യും.. ഭീഷണിപ്പെടുത്തി ചാക്കിൽ കയറ്റി വീട്ടിനുള്ളിൽ അടിമകളക്കി ഇരുത്താം എന്ന് കരുതരുതേ..
സ്വർഗത്തിൽ പോകാൻ താൽപ്പര്യം ഇല്ലാത്തവരുടെ എണ്ണം കൂടുകയാണല്ലോ നാഥാ..🤣🤣
ജിതിൻ ജേക്കബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Discussion about this post