ന്യൂഡൽഹി : വർഷങ്ങൾക്ക് മുൻപ് ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തിലേക്ക് പോയ ആയിരക്കണക്കിന് ആളുകൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി. 325 കുടുബങ്ങളിലെ 1100 പേരാണ് സ്വന്തം വിശ്വാസത്തിലേക്ക് തിരികെ എത്തിയത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള പണ്ഡിറ്റ് ഹിമാൻഷു കൃഷ്ണ ഭരദ്വാജ് മഹാരാജിന്റെ സാന്നിധ്യത്തിൽ ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലെ ബസ്‌ന നഗറിൽ സംഘടിപ്പിച്ച ശ്രീമദ് ഭഗവത് കഥയുടെ മൂന്നാം ദിനത്തിലാണ് ഇവർ സ്വന്തം മതത്തിലേക്ക് മടങ്ങിയത്.
പണ്ഡിറ്റ് ഹിമാൻഷു കൃഷ്ണ മഹാരാജ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാവ് പ്രബൽ പ്രതാപ് സിംഗ് ജുദേവ് ഗംഗാജലത്തിൽ കാലുകൾ കഴുകി എല്ലാവരെയും ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന. തങ്ങളുടെ തെറ്റ് മനസിലാക്കിയ ശേഷമാണ് അവർ സനാതന ധർമ്മത്തിലേക്ക് തിരികെ എത്തിയത്.
ഹിന്ദുക്കളെ സംരക്ഷിക്കുകയും അവരെ സ്വന്തം വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നത്, ക്ഷേത്രം പണിയുന്നതിനേക്കാൾ വലിയ ദൗത്യമാണ്. ദിലീപ് സിംഗ് ജുദേവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടിയാണ് ഇന്നും മുന്നോട്ട് കൊണ്ടുപോകുന്നത്. ഹിന്ദുക്കൾ ദേശീയതയുടെ മുഖമുദ്രയാണ്. എന്നാൽ നമുക്കിടയിൽ ഭിന്നത വരുന്നതോടെയാണ് ദേശസ്‌നേഹം ഇല്ലാതാകുന്നത് എന്നും ഡോ സമ്പത് അഗർവാൾ അറിയിച്ചു.
വാജ്പേയി സർക്കാർ കാലത്ത് മന്ത്രിയായിരുന്ന ദിലീപ് സിംഗ് ജൂദേവും ക്രിസ്ത്യൻ മിഷനറിമാരുടെ മറവിൽ മതം മാറിയ ആദിവാസി സമൂഹത്തിലെ ആളുകളെ അവരുടെ യഥാർത്ഥ മതത്തിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ദിലീപ് സിംഗ് ജൂദേവ് 2013 ഓഗസ്റ്റിൽ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മകൻ പ്രബൽ പ്രതാപ് സിംഗ് ജൂഡിയോ ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു.
Discussion about this post