ജമ്മു: അതിര്‍ത്തിയില്‍ പ്രകോപനമൊന്നുമില്ലാതെ വെടിവയ്പ് നടത്തിയ പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഗ്രാമങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഷെല്ലാക്രമണവും വെടിവയ്പും പാക്കിസഥാന് നിര്‍ത്തണമെന്ന് ബി.എസ്.എഫ് ശക്തമായ താക്കീത് നല്കി.
പ്രകോപനമൊന്നുമില്ലാതെ പാക്ക് റേഞ്ചേഴ്സിന്റെ ഭാഗത്തു നിന്നുമുണ്ടായ ആക്രമണത്തില്‍ ഒരു ഗ്രാമീണന് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനെതിരെ ബി.എസ്.എഫ് ശക്തമായ രീതിയില്‍ പ്രതിഷേധം അറിയിച്ചതായി മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന് അറിയിച്ചു. ഇനിയും അതിര്‍ത്തിയിലും ഇന്ത്യന്‍ ഗ്രാമങ്ങള്ക്കുനേരെയും വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണെങ്കില്‍ ഇന്ത്യ അതൊരിക്കലും സഹിക്കില്ലെന്നും ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും പാക്കിസ്ഥാനോട് അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.ബി.
എസ്.എഫ്-പാക്ക് റേഞ്ചേഴ്സ് ഫഌഗ് മീറ്റിങ്ങിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സാംബ മേഖലയിലെ 14 ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസമാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Discussion about this post