തിരുവനന്തപുരം: ലഹരിമരുന്നുമായി എക്‌സൈസ് പിടികൂടിയ യുവാവിന്റെ അമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമൻറ്(55) ആണ് മരിച്ചത്. ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ എംഡിഎംഎയുമായി തിരുവനന്തപുരം എക്‌സസെസ് പിടികൂടിയിരുന്നു.
ഇയാളുടെ കയ്യിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് ഗ്രേസിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ബന്ധുക്കളെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകൻ പിടിയിലായതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.











