കൊൽക്കത്ത: പശ്ചിമബംഗാളിൽ വൻ നാടൻ ബോംബ് ശേഖരം പിടിച്ചെടുത്തു. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഭട്പാരയിൽ നിന്ന് 150 ക്രൂഡ് ബോംബുകളാണ് കണ്ടെടുത്തത്.
പൊട്ടക്കിണറ്റിൽ ഒളിപ്പിച്ച നിലയിൽ ബോംബ് ശേഖരം കണ്ടെടുത്തത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.കണ്ടടുത്ത ബോംബുകളെല്ലാം ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നിർവീര്യമാക്കി.
ആരാണ് കിണറിൽ ബോംബ് സൂക്ഷിച്ചത് എന്നതിൽ വ്യക്തതയില്ല. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പ്രദേശത്ത് സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും ബോംബ് ഒളിപ്പിച്ചിട്ടുണ്ടോ എന്ന പരിശോധിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post