കണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കിലോ സ്വർണവുമായി മംഗലാപുരം സ്വദേശി മുഹമ്മദ് സനീർ മലർ ഹസൻ പിടിയിലായി. മലദ്വാരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കിയാണ് ദക്ഷിണ കന്നഡ ജില്ല സ്വദേശിയായ യുവാവ് സ്വർണം കടത്താൻ ശ്രമിച്ചത്.
അബുദാബിയിൽ നിന്ന് എത്തിയ ഇയാളിൽ നിന്ന് 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്വർണം കണ്ടെത്താനായത്. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് സ്വർണം പുറത്തെടുത്തത്. മലദ്വാരത്തിൽ നിന്ന് 1071 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം വിമാനത്താവളത്തിലും പരിസരത്തും നടത്തിയ കർശന പരിശോധനയെ തുടർന്നാണ് പ്രതിയെ പിടികൂടാനായത്.
Discussion about this post