പട്‌ന: സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവാവ്. ബിഹാറിലെ രജനി നയനഗറിലാണ് സംഭവം. ഭാര്യ മാതാപിതാക്കളെ കണ്ട ശേഷം തിരിച്ചെട്ടാൻ വൈകിയതിന്റെ ദേഷ്യത്താലാണ് യുവാവ് ഈ കടുംകൈ ചെയ്തത്.
25 വയസുകാരനായ കൃഷ്ണ ബാസുകി എന്ന യുവാവാണ് ഭാര്യയോടുള്ള ദേഷ്യം സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി തീർത്തത്. പഞ്ചാബിലെ മാണ്ഡിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. ഇയാൾ വീട്ടിലെത്തുന്ന സമയം ഭാര്യ, മാതാപിതാക്കളുടെ ഗൃഹത്തിലായിരുന്നു. യുവാവ് തിരിച്ചെത്തിയിട്ടും ഭാര്യ എത്താൻ വൈകിയതിനെ തുടർന്നാണ് പ്രകോപിതനായത്.
ഭാര്യ ഉടനെ ഒന്നും വീട്ടിലേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പായതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന കൃഷ്ണയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. യുവാവിന് നാല് മക്കളുണ്ട്.










