കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ എടുത്തുമാറ്റി. ജസ്റ്റിസ് സതീഷ് നൈനാനാണ് ഇനി ഈ വിഷയങ്ങൾ പരിഗണിക്കുക. പകരം ജസ്റ്റിസ് ദേവൻ രാമചന്ദ്രന് അപ്പീൽ, കമ്പനി കേസുകളുടെ ചുമതലയി നൽകി.
ജസ്റ്റിസ് എൻ നഗരേഷ് പോലീസ് അതിക്രമം, പോലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് കെ ബാബു തുടങ്ങിയവർ ജാമ്യ ഹർജികളും പരിഗണിക്കും. സാധാരണയായി ഓരോ ആറ് മാസത്തിനിടയിലും ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്താറുണ്ട്.
Discussion about this post