Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

” പാകിസ്താനെ രക്ഷിക്കൂ; സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമായി ക്യാമ്പെയിൻ

by Brave India Desk
Jan 22, 2023, 01:39 pm IST
in Kerala, International, Article
Share on FacebookTweetWhatsAppTelegram

കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ. ഒരു അണ പോലും ഇല്ലാതെ ഖജനാവ് കാലിയായതോടെ സഹായത്തിനായി പാക് സർക്കാർ മുട്ടാത്ത വാതിലുകളില്ല. പണം കൊടുത്ത് സഹായിച്ചാൽ തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് മനസിലായതോടെ സ്വന്തക്കാർ വരെ പാകിസ്താനെ കൈയ്യൊഴിഞ്ഞു കഴിഞ്ഞു. ഏതാണ്ട് 10 ബില്യൺ ഡോളർ പല രാജ്യങ്ങളിൽ നിന്നായി കരഞ്ഞ് കാലു പിടിച്ച് സഹായധനമായി വാങ്ങിയിട്ടും അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായെന്നാണ് വിവരം.

എത്രയൊക്കെ ദ്രോഹം ചെയ്താലും പാകിസ്താനെ ഒരു കൈ സഹായിക്കണമെന്നാണ് ചിലരുടെയെങ്കിലും അഭിപ്രായം. പാകിസ്താന്റെ ഈ ദയനീയസ്ഥിതി മറികടക്കാൻ മികച്ച ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം വളരെ അത്യാവശ്യമാണ്. കടം വാങ്ങിയോ, കട്ടുമുടിച്ചോ പട്ടിണി പാവങ്ങളുടെ വായ തൽക്കാലികമായി അടയ്ക്കാൻ കെൽപ്പുള്ള ‘ മികച്ച’ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് പാകിസ്താന് ഇപ്പോൾ ആവശ്യം. അല്ലെങ്കിൽ നയാ പൈസയില്ല, കൈയ്യിലൊരു നയാ പൈസയില്ല എന്ന പാട്ട് ഗൂഗിളിൽ നിന്നെടുത്ത് പാക് പ്രധാനമന്ത്രി കോളർ ട്യൂണാക്കേണ്ടി വരും. ഇന്ന് അധികാര കസേരയിലുള്ള കേരളത്തിലെ പല പ്രമുഖരുടെയും ഉറക്കുപാട്ടും ഉണർത്തുപാട്ടും അതാണെങ്കിലും മിസ്റ്റർ ഷഹബാസ് ഷെരീഫ് അത് വയ്ക്കുന്നത് ഓർക്കുമ്പോൾ തന്നെ നെഞ്ചിലൊരു വേദന.

Stories you may like

അള്ളാഹുവിന് പാകിസ്താനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, അവന് സംരക്ഷിക്കാനും കഴിയും; രാജ്യത്തെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂ ;ആഹ്വാനവുമായി പാക് ധനമന്ത്രി

പാകിസ്താന് തിരിച്ചടി; സിന്ധു നദീ ജല കരാർ ലംഘിച്ചതിന് ഇന്ത്യ നോട്ടീസ് നൽകി; 90 ദിവസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാകണം

അങ്ങനെ, പാകിസ്താനെ സഹായിക്കാൻ ആരെ അയക്കും എന്ന ചർച്ച സോഷ്യൽ മീഡിയയിൽ പൊടി പൊടിയ്ക്കുമ്പോഴാണ്, കൊച്ചു കേരളത്തെ വളരെയധികം സഹായിച്ച് ഖജനാവ് നിറച്ച ഒരു സാമ്പത്തിക ശാത്രജ്ഞന്റെ പേര് ഉയർന്നു വന്നത്. കടം വാങ്ങിയും നോട്ട് അടിച്ചും കയറുപിരിച്ചും പാകിസ്താനെ സഹായിക്കാൻ, മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്കിനേക്കാൾ നന്നായി മറ്റൊരാൾക്കും കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും സംസാരം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുൻ കൈ എടുത്ത് സഖാവ് തോമസ് ഐസക്കിനെ അയക്കണമെന്നും ശമ്പളവും താമസവും ഭക്ഷണവും അടക്കമുള്ള എല്ലാ അലവൻസോടുകൂടി ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സഹായദൂതനാക്കണമെന്നുമാണ് ആവശ്യം.

ഇനി അദ്ദേഹത്തെ ചെല്ലും ചിലവും കൊടുത്ത് പാകിസ്താനിലേക്ക് പറഞ്ഞയക്കാൻ കേന്ദ്രസർക്കാരിന് വല്ല രീതിയിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരോ പ്രബുദ്ധ മലയാളിയും ഒരു രൂപ വീതം ഇട്ട് ബക്കറ്റിൽ പിരിവെടുത്ത് ഫണ്ടുണ്ടാക്കാം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇത്രയധികം മാതൃകാപരമാക്കി മാറ്റാൻ അഹോരാത്രം ചെലവഴിച്ച മുൻ ധനമന്ത്രി, എന്ന യോഗ്യതയേക്കാൾ മറ്റെന്ത് വേണം സഖാവ് തോമസ് ഐസക്കിന് പാകിസ്താനെ സഹായിക്കാൻ എന്നാണ് ചോദ്യങ്ങൾ. എന്തെങ്കിലും ചെപ്പടി വിദ്യ പ്രയോഗിച്ച് പാകിസ്താനെ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ തോമസ് ഐസക്കിനായി വിമാനം ചാർട്ട് ചെയ്യൂ എന്ന് വരെ സോഷ്യൽ മീഡിയയിൽ ആവശ്യം ഉയരുന്നുണ്ട്. തോമസ് ഐസക്കിനെ കൊടുക്കൂ, പാകിസ്താനെ രക്ഷിക്കൂ എന്ന പേരിലാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ക്യാമ്പെയിൻ തംരഗമാവുന്നത്.

Tags: pakistanthomas isaac
Share17TweetSendShare

Discussion about this post


Latest stories from this section

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

Next Post

നന്മകൾ കണ്ണു തുറക്കുന്ന നൻപകൽ - സിനിമ റിവ്യൂ

Latest News

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies