തിരുവനന്തപുരം: മൂന്ന് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും.സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന് യോഗത്തില്‍ അന്തിമ രൂപം നല്‍കും.
സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായി വിജയന്‍ മാറുമ്പോള്‍ പുതിയ സെക്രട്ടറി ആരായിരിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കും സംസ്ഥാന സമിതി യോഗം തുടക്കമിടും.സംസ്ഥാന സമിതിയില്‍ വയ്‌ക്കേണ്ട കരട് റിപ്പോര്‍ട്ട് നേരത്തെ സെക്രട്ടേറിയറ്റ് തയാറാക്കിയിരുന്നു. പാര്‍ട്ടിക്കകത്ത് വിഭാഗീയത പൂര്‍ണമായി ഇല്ലാതായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 14 ജില്ലകളിലും മത്സരമില്ലാതെ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത് ഇതിന്റെ സൂചനയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post