കാബൂൾ: താലിബാന് ആധുനിക ആയുധസഹായം നൽകി ചൈന. അഫ്ഗാനിസ്ഥാനിലെ ഖെറാസാന് പ്രവശ്യയിലടക്കം തുടരെ തുടരെയുണ്ടായ ഐഎസ് ആക്രമണത്തിന് മറുപടിയായാണ് ചൈന, താലിബാന് ആയുധസഹായം നൽകുന്നതെന്നാണ് വാദം. അടുത്തിടെ ചൈനീസ് പൗരന്മാർ താമസിച്ചിരുന്ന കാബൂളിലെ ഹോട്ടലിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ 5 ചൈനീസ് പൗരന്മാർ ഉൾപ്പെടെ 18 പേർക്ക് പരിക്കേൽക്കുകയും 3 ഭീകരരെ വധിക്കുകയയും ചെയ്തിരുന്നു.
പ്രക്ഷുബ്ദതയും അനിശ്ചിതത്വവും അഫ്ഗാനിസ്ഥാനെ ഭീകരരതയുടെ സങ്കേതമാക്കി മാറ്റാൻ ഇടയാക്കും. ഇക്കാരണത്താൽ അഫ്ഗാൻ ഭരണതലപ്പത്തുള്ള താലിബാന് ആയുധശക്തി അത്യാവശ്യമാണെന്നാണ് ന്യായീകരണം.
ചൈന,താലിബാന് ആയുധ സഹായം നൽകുന്നതിലൂടെ ഇരു കൂട്ടരും തമ്മിലുള്ള അന്തർധാരയാണ് കൂടുതൽ വെളിപ്പെടുന്നത്.











