സോഷ്യൽ മീഡിയയിലെ മോശം കമന്റിന് ചുട്ട മറുപടി നൽകി നടി അഹാന കൃഷ്ണ. അഹാനയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്തയാൾക്കാണ് അഹാന മറുപടി നൽകിയത്. താരം ഇത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

ഗോവയിൽ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുന്ന അഹാനയുടെ ചിത്രത്തിന് താഴെയാണ് മോശം കമന്റുകൾ എത്തിയത്. കൂട്ടുകാരിയോടൊപ്പമുള്ള ചെറുപ്പ കാലത്തെ ചിത്രവും ഇപ്പോഴുള്ള ചിത്രവും അഹാന പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെ ക്ലാഷോവ്സ്‌കി എന്ന അക്കൗണ്ടിൽ നിന്നാണ് കമന്റ് എത്തിയത്.
” വലുതായപ്പോൾ തുണി ഇഷ്ടല്ലാണ്ടായി” എന്നായിരുന്നു ഇയാളുടെ കമന്റ്. അതിന് ” അല്ല, നാട്ടുകാർ എന്ത് പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലരുതായപ്പോൾ” എന്നാണ് അഹാന കൃഷ്ണ മറുപടി നൽകിയത്. എന്തായാലും സംഭവം ശ്രദ്ധ നേടിയതോടെ അഭിനന്ദനങ്ങളുമായി നിരവധി പേർ എത്തി.












