ഡല്‍ഹി: വിദേശികള്‍ക്ക് ഇന്ത്യയില്‍ നിന്ന് വാടകഗര്‍ഭം നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമ്മര്‍പ്പിച്ചു. വന്‍ സാമ്പത്തിക തട്ടിപ്പും ചൂഷണങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇന്ത്യയില്‍ നിന്നുള്ള ദമ്പതികള്‍ക്കു മാത്രമെ വാടക ഗര്‍ഭം നല്‍കാനാവു എന്ന്് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കുട്ടികള്‍ ഉണ്ടാവാത്ത ഇന്ത്യന്‍ ദമ്പതികള്‍ക്ക് മാത്രമേ ഇതനുവദിക്കാനാവൂ. ദമ്പതികളുടെ ആവശ്യം പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമെ അതിന് അനുമതി നല്‍കൂ.
വാടക ഗര്‍ഭപാത്രത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ യഥാര്‍ത്ഥമാണെന്ന് പരിശോധിക്കാന്‍ ഒരു അതോറിറ്റി രൂപീകരിക്കുമെന്നും അംഗവൈകല്യത്തോടുകൂടി പിറക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ദമ്പതികള്‍ വിസമ്മതിക്കുന്നപക്ഷം അത് കുറ്റകരമാക്കുമെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളാണ് പലപ്പോഴും വാടക ഗര്‍ഭം നല്‍കുന്നത്. ഇവര്‍ ചൂഷണത്തിനിരിയാകുന്നു എന്ന കാരണമാണ് ഇത്തരമൊരു തീമാനത്തിന് കേന്ദ്രം നല്‍കുന്ന വിശദീകരണം.
Discussion about this post