കണ്ണൂര്‍: കണ്ണൂര്‍ മുടക്കോഴി മലയില്‍ ബോംബ് ശേഖരം പിടികൂടി. ഇവിടെ ബോംബ് ശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ ബോംബുകള്‍ കണ്ടെത്തിയത്.
ആളൊഴിഞ്ഞ കേന്ദ്രത്തില്‍ ബക്കറ്റുകളിലാക്കിയാണ് ബോംബുകള്‍ കണ്ടെത്തിയത്.
അടച്ചനിലയില്‍ കണ്ടെത്തിയ ബക്കറ്റ് ബോംബ് സ്‌ക്വാഡ് തുറന്നു പരിശോധിക്കുകയായിരുന്നു. ഉഗ്ര സ്‌ഫോടന ശേഷിയുള്ള എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പ്രദേശത്ത് പരിശോധന തുടരുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പില്‍ സിപിഎം നേതാവിന്റെ വീട്ടില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയതുള്‍പ്പടെ നിരവധി ആയുധശേഖരമാണ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നതായി പോലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര സേനയെ കണ്ണൂരില്‍ വിന്യസിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും, ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നിനാല്‍ അവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യമാണ് ഉള്ളത്.
Discussion about this post