മലപ്പുറം: പത്ത് വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 2016 ൽ വണ്ടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജ് കെപി അനിൽ കുമാർ ശിക്ഷ വിധിച്ചത്.
പെരിന്തൽമണ്ണ തിരുവാലി സ്വദേശി കിഴക്കേവീട്ടിൽ അലി അക്ബറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിയ്ക്ക് 20 വർഷം തടവും 70,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.
എസ്.ഐ. നാരായണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. ഇന്ത്യൻ ശിക്ഷാനിയമം 377 പ്രകാരവും പോക്സോ അടക്കമുള്ള മറ്റ് വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.












