Saturday, January 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മലബാറിൽ നടന്നത് ഹിന്ദുവംശഹത്യയാണെന്ന് വിളിച്ചു പറഞ്ഞ ചങ്കൂറ്റം’; പ്രൊഫസർ സിഐ ഐസകിന് പത്മശ്രീ- ബ്രേവ് സല്യൂട്ട്

ബ്രേവ് ന്യൂസ് ഡസ്ക്

by Brave India Desk
Jan 26, 2023, 06:35 am IST
in Kerala, Article
Share on FacebookTweetWhatsAppTelegram

1921ൽ തുർക്കിയിൽ ഖിലാഫത്ത് നടത്തി എടുക്കുന്നതിനായി മലബാറിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്ത സംഭവം വർഗ്ഗ സമരമാണെന്ന് വ്യാഖാനിച്ചത് ലെനിൻറെ കാർമ്മികത്വത്തിൽ അബണീ നാഥ് മുഖർജിയാണ്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾ ആ കപട വ്യാഖ്യാനം ഏറ്റുപിടിച്ചെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ഏതാണ്ട് നാല്പത് കൊല്ലത്തോളം അതിനെ പറ്റി അധികമൊന്നും പറഞ്ഞിട്ടില്ല.:

ഖിലാഫത്ത്കാരുടെ കത്തി മുനയിൽ നിന്ന് ഒളിച്ചോടിയ നമ്പൂതിരിപ്പാടിന് തൻറെ പേടി സ്വപ്നങ്ങൾ അല്പമൊക്കെ കുറഞ്ഞപ്പോഴാണ് മലബാറിലെ വോട്ട് ബാങ്കിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. അബണീ നാഥ് മുഖർജി ലെനിന് സമർപ്പിച്ച ആ കപട വ്യാഖ്യാനം കേരള കമ്മ്യൂണിസ്റ്റുകൾ പുറത്തെടുത്തത് 1960 കളിലാണ്. ചരിത്രപഠനമെന്നത് കമ്മ്യൂണിസ്റ്റ് കുത്തകയായിരുന്നു അക്കാലം മുതൽ. ദയനീയമായ ഒരു ഞെരക്കത്തോടെ 1921ൻറെ ഇരകൾ ജീവിച്ചിരിക്കുമ്പോഴും വലതുപക്ഷ ഇടതുപക്ഷ ചരിത്രകാരൻമാർ അതിനെ കാർഷിക വിപ്ലവമായും സ്വാതന്ത്ര്യ സമരമായും ഒറ്റപ്പെട്ട സംഭവമായും ഒക്കെ വ്യാഖ്യാനിക്കുന്ന തിരക്കിലായിരുന്നു.

Stories you may like

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ അയ്യപ്പൻറെ പിതൃസ്ഥാനീയർ; നീതിവേണമെന്ന് രാഹുൽ ഈശ്വർ

ആ സ്ഥാപിത താല്പര്യക്കാർക്കിടയിൽ നിന്ന് സത്യത്തിൻറെ സ്വരം ഉയർന്നുവന്നത് കോട്ടയം സിഎംഎസ് കോളേജിലെ ചരിത്ര വിഭാഗത്തിൽ നിന്നാണ്. കാർഷിക വിപ്ലവമോ സ്വാതന്ത്ര്യ സമരമോ അല്ല ക്രൂരമായ നരഹത്യയാണ് മലബാറിൽ നടന്നതെന്നുമുള്ള സത്യം വിളിച്ചു പറയാൻ ഒറ്റ ചരിത്ര ഗവേഷകനെ കേരളത്തിലുണ്ടായിരുന്നുള്ളൂ. ഡോ. സി.ഐ ഐസക്. ഹിന്ദു വംശഹത്യ നടത്തിയ 382 മാപ്പില ലഹളക്കാരെ   സ്വാതന്ത്ര്യ സമര സേനാനികളെന്ന കള്ളപ്പേരിൽ  ഡയറക്ടറിയിൽ  തിരുകികയറ്റിയത് തിരുത്തിയതും   ഡോ. സിഐ ഐസകിൻറെ മേൽനോട്ടത്തിലുള്ള കമ്മറ്റിയാണ്.

കോട്ടയം സിഎംഎസ് കോളേജിൻറെ ചരിത്രവിഭാഗം തലവനായി പന്ത്രണ്ട് വർഷം സേവനമനുഷ്ഠിച്ചാണ് അദ്ദേഹം വിരമിച്ചത്. കേരളത്തിൻറെയും ഭാരതത്തിൻറെയും ചരിത്രവുമായി ബന്ധപ്പെട്ട അനേകം വിലപ്പെട്ട ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വൈജ്ഞാനിക മണ്ഡലത്തിൽ  നിസ്തുല സേവനമാണ് അദ്ദേഹം നൽകിയിട്ടുള്ളത്.

യുറോപ്യൻ കണ്ണിലൂടെ  ഭാരതീയ ചരിത്രത്തെ നോക്കിക്കാണുന്ന പക്ഷപാതിത്വത്തെ പൊളിച്ചെറിയാൻ ഭാരത പക്ഷ ചരിത്ര രചനയെന്ന പുതിയൊരു ആഖ്യാനം തന്നെ സൃഷിടിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്ന ചരിത്രകാരൻമാരിൽ ഒരാളാണ് അദ്ദേഹം.

1962ൽ കോട്ടയം ജില്ലയിലെ കറുകച്ചാലിലാണ് അദ്ദേഹം ജനിച്ചത്. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം സിഎംഎസ് കോളേജിലാണ് തൻറെ ചരിത്ര ഗവേഷണവും അദ്ധ്യാപനവും തുടർന്നത്. ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിലെ (ഐസിഎച്ച്ആർ)  അംഗമായി 2015 മുതൽ പ്രവർത്തിക്കുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ പത്തിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.ഭാരതീയ വിചാര കേന്ദ്രത്തിൻറെ വർക്കിങ്ങ് പ്രസിഡണ്ടാണ് നിലവിൽ ഡോ.സിഐ ഐസക്. വളരെ കാലമായി അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്.

കേരളത്തിലെ തനത് ക്രിസ്ത്യൻ പാരമ്പര്യത്തിൻറെ നാൾവഴികളെ പറ്റി ഡോ. സിഐ ഐസക്കിനോളം പഠിച്ച ഒരു ചരിത്ര ഗവേഷകനുമില്ല എന്നു തന്നെ പറയാം. ആ വിഷയത്തിൽ നിലനിന്നിരുന്ന പല തെറ്റിദ്ധാരണകളെയും പൊളിച്ചെറിയുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായ നിലപാടുകളുണ്ടായിരുന്നു അദ്ദേഹത്തിന്.   മതപരിവർത്തനമെന്നത് മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരമായ കുറ്റകൃത്യമെന്നാണ് പ്രൊഫസർ ഐസക് വിലിയിരുത്തിയിരുന്നത്. ഒരു സമ്പ്രദായത്തിൻറെ മരണം ഒരു സംസ്ക്കാരത്തിൻറെയും നാഗരികതയുടെയും തന്നെ മരണമാണ്. അതിനോട് ചേർന്ന അറിവുകൾ മുഴുവൻ മനുഷ്യരാശിക്ക് നഷ്ടമാകുന്നു. ഗ്രീക്കുകാരുടെയും മായൻ സംസ്ക്കാരത്തിൻറെയും പേർഷ്യൻ സംസ്ക്കാരത്തിൻറെയും റോമൻ സംസ്ക്കാരത്തിൻറെയും എല്ലാം പാരമ്പര്യം നഷ്ടമായത് മതപരിവർത്തനം മൂലമാണ്.

അഫ്ഗാനിസ്ഥാനിലെ ബാമിയൻ പ്രതിമകൾ നമുക്ക് നഷ്ടമായി. ആ അറിവുകളൊന്നും ഒരിക്കലും നമുക്ക് തിരികെ കിട്ടില്ല.ബോധമുള്ള ഒരു സമൂഹം എന്ന നിലയിൽ നാം മതപരിവർത്തനത്തെ ശക്തമായി എതിർക്കണം,അതുകൊണ്ട് തന്നെ സ്വധർമ്മത്തിലേക്ക് മടങ്ങി പോകുന്ന ഘർ വാപസി പ്രോത്സാഹിപ്പിക്കുകയും വേണം അദ്ദേഹം പറയുന്നു.

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മുഖ്യധാര മാദ്ധ്യമങ്ങൾ പോലും കഴിഞ്ഞ കുറേ കാലമായി ഉപയോഗിക്കുന്ന ഒരു വാചകമുണ്ട്. ‘unsung heroes honoured with Padma Awards’.കപട കേരളത്തിൻറെ മുഖ്യധാരയിൽ ഒന്നും ഒരിക്കലും പാടിപുകഴ്ത്താതെ  ചരിത്രത്തിൻറെ ചവിട്ടു കുട്ടയിലേക്ക് അവർ നീക്കിയെറിഞ്ഞിരുന്ന യഥാർത്ഥ നായകൻമാരെ രാഷ്ട്രം തേടിയെത്തുകയാണ്.  യുറോപ്യൻ പക്ഷ പാതിത്വത്തിൻറെ മഞ്ഞ കണ്ണട എറിഞ്ഞുകളയുവാനും രാഷ്ട്ര പക്ഷത്ത് നിന്ന് ചരിത്രത്തെ കാണുവാനും പ്രൊഫസർ സിഐ ഐസകിന് ലഭിച്ച പത്മശ്രീ അനേകം ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വെളിച്ചമാകട്ടെ.

Tags: DR; C I ISSACC I ISSAC PADMASREE
Share42TweetSendShare

Latest stories from this section

കുവൈറ്റിലെ നരകയാതനയ്ക്ക് അന്ത്യം; ശോഭാ സുരേന്ദ്രന്റെ ഇടപെടലിൽ സനിത സുരക്ഷിതമായി മടങ്ങിയെത്തി

കുവൈറ്റിലെ നരകയാതനയ്ക്ക് അന്ത്യം; ശോഭാ സുരേന്ദ്രന്റെ ഇടപെടലിൽ സനിത സുരക്ഷിതമായി മടങ്ങിയെത്തി

കിടക്കയിൽ മൂത്രമൊഴിച്ചു, 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചു;രണ്ടാനമ്മ അറസ്റ്റിൽ

കിടക്കയിൽ മൂത്രമൊഴിച്ചു, 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചു;രണ്ടാനമ്മ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള പോറ്റിക്ക് വഴിയൊരുക്കി:തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള പോറ്റിക്ക് വഴിയൊരുക്കി:തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ബംഗ്ലാദേശിന് കനത്ത പ്രഹരം; സ്പോർട്സ് ഭീമൻ ‘എസ് ജി’ പിന്മാറുന്നു, തകർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ!

ബംഗ്ലാദേശിന് കനത്ത പ്രഹരം; സ്പോർട്സ് ഭീമൻ ‘എസ് ജി’ പിന്മാറുന്നു, തകർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ!

Discussion about this post

Latest News

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

മോദി വിളിച്ചില്ലെന്ന് അമേരിക്ക; ചുട്ടമറുപടിയുമായി ഭാരതം; വ്യാപാര കരാറിൽ പോര് മുറുകുന്നു!

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ഒന്നുകിൽ ‘നല്ല വഴി’, അല്ലെങ്കിൽ ‘മറ്റൊരു വഴി’; ഗ്രീൻലാൻഡ് വിഷയത്തിൽ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

വെനിസ്വേലൻ എണ്ണ ഇന്ത്യയിലേക്ക്, നിയന്ത്രണം അമേരിക്കയ്ക്ക്!

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം 

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ വാദം പച്ചക്കള്ളം; അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies