ലക്‌നൗ: ഹിന്ദുമതത്തിനെതിരെ വിദ്വേഷ പരാമർശവുമായി മുൻ ഉത്തർപ്രദേശ് മന്ത്രിയും മുതിർന്ന സമാജ് വാദി പാർട്ടി നേതാവുമായി സ്വാമി പ്രസാദ് മൗര്യ. ഹിന്ദു സന്യാസിമാർ ആരാച്ചാർമാരും തീവ്രവാദികളുമാണെന്നാണ് നേതാവ് പറഞ്ഞത്.
ഇതിനെതിരെ വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സസ്യാസികൾക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ സ്വാമി പ്രസാദ് മൗര്യ മാപ്പ് പറയണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
ആദ്യമായിട്ടല്ല ഹിന്ദുമതത്തിനെതിരെ എസ്പി നേതാവ് വിദ്വേഷ പരാമർശം നടത്തുന്നത്. ദിവസങ്ങൾത്ത് മുൻപ് തുളസീദാസിന്റെ രാമചരിതമാസത്തെ തെറ്റായി ഉദ്ധരിച്ച് പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. രാമചരിതമാനസത്തിലെ ചില ഭാഗങ്ങൾ വലിയൊരു വിഭാഗം ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്നും അതിനാൽ ഗ്രന്ഥം നിരോധിക്കണമെന്നുമായിരുന്നു മൗര്യയുടെ പ്രസ്താവന. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത അധിക്ഷേപ പരാമർശം.
Discussion about this post