കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ കയർ പൊട്ടി കിണറ്റിൽ വീണ് മരിച്ചു. കണ്ണൂരിലെ പേരാവൂരിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പേരാവൂർ ചാണപ്പാറ സ്വദേശി കാക്കശേരി ഷാജി (48) ആണ് മരിച്ചത്.
കിണറ്റിൽ വീണ പൂച്ചയെ എടുക്കുന്നതിനായി കയർ കെട്ടി കിണറ്റിലേക്കിറങ്ങിയ ഷാജി പൂച്ചയെ എടുത്തു. കൈയിൽ പൂച്ചയുമായി മുകളിലേക്ക് വരുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറിന്റെ മുകളിലെ അവസാന പടിയിലെത്തുന്നതിന് തൊട്ടുമുൻപാണ് ദുരന്തം സംഭവിച്ചത്.
ഷാജിയുടെ ഭാര്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴമുള്ള കിണറ്റിലേക്കുള്ള ശക്തിയായ വീഴ്ചയിൽ തലക്കേറ്റ സാരമായ പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post