Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പദ്മ പുരസ്‌കാരത്തിന്റെ പ്രതിധ്വനി നക്‌സൽ മേഖലയിൽ പോലും മുഴങ്ങുന്നു; പീപ്പിൾസ് പദ്മയിലൂടെ ആദരിക്കപ്പെടുന്നത് താഴെത്തട്ടിലെ സേവനത്തിലൂടെ നേട്ടം കൈവരിച്ചവർ; പ്രതിഫലം ഇച്ഛിക്കാത്ത സേവകരെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ

by Brave India Desk
Jan 29, 2023, 02:05 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പദ്മ പുരസ്‌കാരജേതാക്കളുടെ ലാളിത്യവും പ്രവൃത്തിയിലെ ഔന്നത്യവും മൻ കി ബാത് പരിപാടിയിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്‌കാരജേതാക്കളായ പലരും നമുക്കിടയിലെ നമ്മുടെ സുഹൃത്തുക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർ എപ്പോഴും രാജ്യത്തെ പരമപ്രധാനമായി കാണുകയും രാഷ്ട്രം ഒന്നാമത് എന്ന തത്വത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താഴേത്തട്ടിലെ സേവനത്തിലൂടെ നേട്ടങ്ങൾ കൈവരിച്ചവർ പീപ്പിൾസ് പദ്മയിലൂടെ ആദരിക്കപ്പെടുന്നതിലുള്ള സന്തോഷം പലരും പങ്കുവെച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അർപ്പണബോധമുള്ള അത്തരം ആളുകളെ ആദരിക്കുന്നതിലൂടെ ദേശവാസികളുടെ അഭിമാനം ഉയരുകയാണ്. സമർപ്പണഭാവത്തോടെ ജോലിയിൽ മുഴുകുന്ന അവർ അതിന്റെ പ്രതിഫലവും പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ പ്രവർത്തനത്തിന്റെ ഫലം അനുഭവിക്കുന്നവരുടെ മുഖത്തെ സംതൃപ്തിയാണ് അവർക്കുള്ള ഏറ്റവും വലിയ അവാർഡ് എന്നും പ്രധാനമന്ത്രി പറഞ്ഞു. പുരസ്‌കാര ജേതാക്കളുടെ പ്രചോദനാത്മക ജീവിതത്തെക്കുറിച്ച് വിശദമായി അറിയാനും മറ്റുള്ളവരോട് പറയാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

ഇത്തവണ പദ്മ പുരസ്‌കാര ജേതാക്കളിൽ ആദിവാസി സമൂഹവും ആദിവാസി ജീവിതവുമായി ബന്ധപ്പെട്ടവർക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ തിരക്കുകളിൽ നിന്നും വ്യത്യസ്തമാണ് ആദിവാസി ജീവിതം. അവർ നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. എന്നാൽ ആദിവാസി സമൂഹങ്ങൾ അവരുടെ പാരമ്പര്യം സംരക്ഷിക്കാൻ എപ്പോഴും താല്പര്യപ്പെടുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗോത്രഭാഷകളിൽ പ്രവർത്തിച്ച നിരവധി മഹത് വ്യക്തികൾക്ക് പത്മാ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ധാനീറാം ടോട്ടോ, ജാനും സിംഗ് സോയ്, ബി. രാമകൃഷ്ണറെഡ്ഡി തുടങ്ങിയവരുടെ പേര് ഇപ്പോൾ രാജ്യം മുഴുവൻ പരിചിതമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിവാസി വിഭാഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ഹീരാഭായ് ലോബി, രത്തൻ ചന്ദ്രകർ, ഈശ്വർ ചന്ദ്ര വർമ്മ തുടങ്ങിവരുടെ പേരുകളും പ്രധാനമന്ത്രി പരാമർശിച്ചു.

ആദിവാസി സമൂഹങ്ങൾ നമ്മുടെ ഭൂമിയുടെയും നമ്മുടെ പൈതൃകത്തിന്റെയും അവിഭാജ്യഘടകമാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിൽ അവരുടെ സംഭാവന വളരെ പ്രധാനമാണ്. അവർക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നത് പൊതുതലമുറയ്ക്കും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നക്സൽ ബാധിത പ്രദേശങ്ങളിൽപോലും ഈ വർഷം പദ്മ പുരസ്‌കാരങ്ങളുടെ അലയൊലികൾ മുഴങ്ങുന്നുണ്ട്. ഈ മേഖലകളിൽ നിന്നുള്ള യുവാക്കൾക്ക് മാർഗ്ഗദർശികളായവരും പുരസ്‌കാരത്തിന് അർഹരായി. കാങ്കറിലെ, മരംകൊണ്ട് ശില്പം പണിയുന്ന അജയ്കുമാർ മണ്ഡാവി, ഗഡ്ചിരോളിയിലെ പ്രശസ്തമായ ഝാടിപ്പട്ടി രംഗഭൂമിയുമായി ബന്ധപ്പെട്ട പരശുറാം കോമാജി ഗുണെ എന്നിവർക്ക് ബഹുമതി ലഭിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ തനതു സംസ്‌കാരം സംരക്ഷിക്കുന്നതിൽ വ്യാപൃതരായിരിക്കുന്ന രാംകുയിവാങ്ബെനിയുമെ, വിക്രം ബഹാദൂർ ജമാതിയ, കർമ്മാവാങ്ചു എന്നിവരെയും ആദരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: പീപ്പിൾസ് പദ്മമൻ കി ബാത്ആദിവാസി സമൂഹങ്ങൾman ki bathpadma awardപ്രധാനമന്ത്രി നരേന്ദ്രമോദിPM Narendra Modi
Share1
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies