ഭോപ്പാൽ : ഭാര്യയെ കൊലപ്പെടുത്തിയ പ്രമുഖ വ്യവസായി ജീവനൊടുക്കി . മദ്ധ്യപ്രദേശിലെ പന്നയിൽ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രമുഖ തുണി വ്യവസായി സഞ്ജയ് സേത്ത് ആത്മഹത്യ ചെയ്തത്.
നഗരഹൃദയത്തിലെ കിഷോർഗഞ്ച് ഏരിയയിലാണ് സഞ്ജയ് സേത്ത് ഭാര്യ മീനുവിനൊപ്പം താമസിച്ചിരുന്നത്. സംഭവസമയത്ത് സഞ്ജയും മീനുവും വീടിന്റെ രണ്ടാം നിലയിലെ മുറിയിലായിരുന്നു. വെടിയൊച്ച കേട്ട് മറ്റ് കുടുംബാംഗങ്ങൾ മുകൾനിലയിലെത്തി. ഭാര്യ അപ്പോഴേക്കും മരിച്ചിരുന്നുവെങ്കിലും സഞ്ജയ് ജീവൻ ഉണ്ടായിരുന്നു. വീട്ടുകാര് ആശുപത്രിയിലെത്തിക്കും മുമ്പ് അദ്ദേഹവും മരിച്ചു.
സംഭവത്തിന് മുമ്പ് സഞ്ജയ് സേത്ത് ഒരു വീഡിയോ റെക്കോർഡ് ചെയ്‌ത്തിരുന്നു. അതിൽ അദ്ദേഹം കരയുന്നതും തന്നിൽ നിന്ന് കടം വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് പറയുന്നതും കാണാം. “ദയവായി മകളുടെ വിവാഹത്തിന് മുൻപ് എന്റെ പണം തിരികെ തരൂ. അൻപത് ലക്ഷം മുതൽ ഒരു കോടി വരെ ചെലവഴിച്ച് അവളുടെ കല്യാണം നടത്തണം. മകളുടെ അക്കൗണ്ടിൽ പണമുണ്ട് , 29 ലക്ഷം രൂപ ലോക്കറിൽ ഉണ്ട് . ഞാനും ഭാര്യയും ജീവിക്കാൻ വയ്യാത്ത അവസ്ഥയിലാണ് രണ്ടുപേരും പോകുന്നു… എന്റെ മക്കളേ, ക്ഷമിക്കൂ,” ഇത്തരത്തിലാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത് .








