തിരുവനന്തപുരം: വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ നിന്ന് താഴേക്ക് കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരള – തമിഴ്നാട് അതിർത്തിയിൽ കളിയാക്കാവിളയിലുളള ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സുമിത്രനെയാണ്(19) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തഞ്ചാവൂർ സ്വദേശിയാണ് സുമിത്രൻ.
കഴിഞ്ഞ ദിവസം കോളേജിൽ നിന്ന് വീട്ടിലെത്തിയ സുമിത്രൻ വളരെയധികം വിഷമിത്തിലായിരുന്നു എന്താണ് കാരണമെന്ന് ചോദിച്ചെങ്കിലും സുമിത്രൻ മറുപടി നൽകിയില്ല. തുടർന്ന് രാത്രി ഒരു മണിയോടെ ബാത്ത്റൂമിൽ പോകാനെന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറങ്ങി. രാവിലെയായിട്ടും തിരിച്ചെത്താതായതോടെ നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയെ ടെറസിൽ നിന്ന് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പോലീസ് എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. സംഭവത്തിൽ ദുരൂഹത ഉള്ളതായി വിദ്യാർത്ഥികൾ ആരോപിച്ചു. . ഈ സ്ഥാപനത്തിൽ വിദ്യാർഥികളെ മാനസികമായും ശരീരികമായും പീഡിപ്പിച്ചത്തിന് മാനേജ്മെന്റിനെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ളതാണ്.വിദ്യാർത്ഥിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ കളിയാക്കാവിള പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post