പാറ്റ്ന: ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണം അനുവദിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണം അനുവദിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിലവിലെ സംവരണ സംവിധാനത്തെ ഇത് അട്ടിമറിക്കും.
ന്യുനപക്ഷ സംവരണം മതപരിവര്‍ത്തനത്തിന് ഇടയാക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സംവരണത്തിന് വേണ്ടിയാണ് മഹാസഖ്യം നിലകൊള്ളുന്നത്. ഇത് നിലവിലുള്ള സംവരണചട്ടങ്ങളെ തകിടം മറിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണാനുകൂല്യം നല്‍കുന്നത് മുസ്ലിം കൃസ്ത്യന്‍ മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
Discussion about this post