സംസ്ഥാനത്തെ പല റോഡുകളുടെയും അവസ്ഥ ഇന്നും ശോചനീയമാണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണവു പ്രതിദിനം വർദ്ധിച്ചുവരികയാണ്. എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളോ സർക്കാരോ തയ്യാറാകുന്നില്ല.
ഇത്തരം സാഹചര്യങ്ങളിൽ നാട്ടുകാരാണ് റോഡിലെ കുഴികൾ അടയ്ക്കാറുള്ളത്. എന്നാൽ ഇവിടെ പതിവിൽ നിന്നും വ്യത്യസ്തമായി കോൺട്രാക്ടർമാർ റോഡിലെ കുഴികൾ മൂടുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി കോൺട്രാക്ടർമാരുടെ സേവനമായിരുന്നു അത്. ഈ സംഭവം വിവരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കാലങ്ങളായി സഞ്ചാരയോഗ്യമല്ലാതെ താറുമാറായി കിടക്കുന്ന ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ പെട്ടെന്ന് ഒരു ദിവസം റീ ടാറിംഗ് നടക്കുകയാണ്. എന്നാൽ സംഭവസ്ഥലത്ത് റവന്യു ഉദ്യോഗസ്ഥരോ, മെമ്പർമാരോ, പഞ്ചായത്തിലെ ഉദ്യോഗസ്ഥരോ, രാഷ്ട്രീയക്കാരോ ഇല്ല.
ഉപദേശകസമതിയോ ദേവസ്വം ബോർഡോ ആണോ ഇത് ചെയ്യിക്കുന്നത് എന്ന സംശയിച്ചെങ്കിലും അവരുടെ പ്രതിനിധികളെയും കാണാനില്ല. കൗതുകത്തോടെ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, പഞ്ചായത്തിലെ വർക്ക് എടുക്കുന്ന കോൺട്രാക്ടർമാരുടെ സേവനമാണ് അതെന്ന്. വേറെ ഒരാവകാശികളും ഇതിനില്ല. കോൺട്രാക്ടർമാരുടെ നല്ല മനസ്സിന് നന്ദി എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
കാലത്തെ അസാധാരണമായ ഒരു കാഴ്ചകണ്ടു,
ഒരു റോഡ് പണി,
ശ്രീമഹാദേവക്ഷേത്രത്തിനു മുൻവശം,
ക്ഷേത്രത്തിനും ക്ഷേത്രക്കുളത്തിനും ഇടയിലുള്ള ഏതാണ്ട് അൻപതു മീറ്റർ റോഡ്,
തീരെ സഞ്ചാരയോഗ്യമല്ലാതെ താറുമാറായി കിടക്കുവാൻ തുടങ്ങിയിട്ട് കാലങ്ങളായി,
അത് റീ ടാർ ചെയ്യുന്നു,
ആശ്ചര്യപ്പെടുത്തിയ കാര്യം, സംഭവസ്ഥലത്തു റവന്യു ഉദ്യോഗസ്ഥരില്ല, മെമ്പർമാരില്ല, പഞ്ചായത്തിലെ ഉദ്യോഗസ്ഥരില്ല, രാഷ്ട്രീയക്കാരില്ല.
ഉപദേശകസമതിയോ ദേവസ്വം ബോർഡൊ ആണോ ചെയ്യിക്കുന്നത് എന്ന സംശയം സ്വാഭാവികമായുണ്ടായി.
എന്നാൽ ദേവസ്വം ഉദ്യോഗസ്ഥരോ ഉപദേശകസമിതി പ്രതിനിധികളോ ഇല്ല.
ഒരു കൗതുകത്തിനു മുകുന്ദൻ ചേട്ടനോട് ചോദിച്ചപ്പോഴാണ് അറിയുന്നത്, പഞ്ചായത്തിലെ വർക്ക് എടുക്കുന്ന കോൺട്രാക്ടർമാരുടെ സേവനമാണ് അത് എന്ന്,
സംശയം തീർക്കുവാൻ കുട്ടൻചേട്ടനെ വിളിച്ചു, ഉപദേശകസമതിയിൽ വരുന്നതിനുമുമ്പും ഒരു നല്ലബന്ധം തുടരുന്ന സുഹൃത്താണ് കുട്ടൻചേട്ടൻ.
‘അതേ, സംഭവം അങ്ങിനെതന്നെയാണ്,
മറ്റ് അവകാശികളൊന്നുമില്ല’
മുൻപ് പല ശ്രമങ്ങൾ നടത്തിയിട്ടുണ്ട്, ചില വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്, പക്ഷെ ഒന്നും പ്രവർത്തികമായില്ല.
ഇത് ചെയ്യുവാൻ ഉപദേശകസമതിയും പഞ്ചായത്ത് പ്രസിഡന്റും ഒക്കെ അവരോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ടത്രേ….
സന്തോഷമുള്ള കാര്യം…
കോൺട്രാക്ടർമാർ കാണിച്ച സന്മനസ്സിന് നന്ദി,
വേറെ ഒരാവകാശികളും ഇതിനില്ല,
ഈ ഉത്സവത്തിന് മുൻപ് നടന്ന ഏറ്റവും മികച്ച ജോലി ഇതായിരുന്നു….
നന്ദി….
Discussion about this post