Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടിയാൽ തീരുമോ കേരളത്തിന്റെ പ്രശ്‌നങ്ങൾ?; നികുതിയിതര വരുമാനമെന്ന സ്വപ്‌നം ഇനിയും അകലെ

by Brave India Desk
Feb 3, 2023, 03:02 pm IST
in Kerala, Business
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടിയാൽ തീരുമോ കേരളത്തിന്റെ പ്രശ്‌നങ്ങൾ?. നികുതിയിതര വരുമാനം ഉയർത്താനും പുതിയ വരുമാനമാർഗങ്ങൾ വെട്ടിത്തുറക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുകൾ ഇക്കുറിയും സംസ്ഥാന ബജറ്റ് അവഗണിക്കുകയാണ്. ദീർഘദൃഷ്ടിയോട് കൂടി ഇത്തരം പദ്ധതികൾ വിഭാവനം ചെയ്യാനോ നടപ്പിലാക്കാനോ കേരളം വീണ്ടും വീണ്ടും പരാജയപ്പെടുന്നു. അതിന്റെ ഫലമാണ് നികുതിയുടെ രൂപത്തിൽ സാധാരണക്കാരന് മേൽ ചുമത്തപ്പെടുന്ന അധിക ബാദ്ധ്യത.

കേരളത്തിന്റെ ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് നികുതി വർദ്ധന പ്രഖ്യാപിച്ചിട്ടുളളത്. അതിസമ്പന്നരെ ഒഴികെ ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നിർദ്ദേശമാണിത്. ഈ നിർദ്ദേശം അവതരിപ്പിക്കുന്നതിന് ധനമന്ത്രി കൂട്ടുപിടിച്ചത് പാകിസ്താനിലെയും ശ്രീലങ്കയിലെയും അവസ്ഥയെയും. ലോകരാജ്യങ്ങളെ തകർത്തെറിഞ്ഞ കോവിഡിന് ശേഷം ഇന്ത്യ എങ്ങനെ സാമ്പത്തിക വളർച്ചാ ഗ്രാഫിലേക്ക് തിരിച്ചെത്തിയെന്ന് പരിശോധിച്ചാൽ ധനമന്ത്രിയുടെ ഈ താരതമ്യം വെളളത്തിൽ വരച്ച വരയായി മാറും.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കോവിഡ് ഘട്ടത്തിന് ശേഷം കേരളം കൂടുതലായി ആശ്രയിച്ചത് നികുതി വരുമാനത്തെയും അമിത കടമെടുപ്പിനെയുമാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ പുതിയ പദ്ധതികൾ രൂപീകരിച്ച് നിക്ഷേപങ്ങളും മറ്റും ആകർഷിച്ച് നികുതിയിതര വരുമാനം ഉയർത്താൻ കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോഴും കേരളം കേന്ദ്രത്തിൽ നിന്നുളള ആനൂകൂല്യങ്ങൾക്കായി കാത്തിരുന്നു. അത് കിട്ടാത്തതിന്റെ പേരിലാണ് സംസ്ഥാനം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് പരത്താനും മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഇന്നും സംസ്ഥാനത്തെ ഭരണകക്ഷി നേതാക്കൾ മത്സരിക്കുന്നു.

എന്നാൽ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം ആനുപാതികമായി കേരളത്തിന് ജിഎസ്ടി കുടിശിക ഉൾപ്പെടെ ഘട്ടം ഘട്ടമായി കേന്ദ്രം അനുവദിച്ചുവരുന്നുണ്ട്. ഇതിൽ യാതൊരു വേർതിരിവും കാണിച്ചിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാരവും ഇതേ മാനദണ്ഡത്തിൽ ലഭിക്കുന്നുണ്ട്. പെട്രോളിന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഉയർന്ന നികുതിയാണ് കേരളം ഈടാക്കുന്നത്. കേന്ദ്രസർക്കാർ കഴിഞ്ഞ ദീപാവലിക്ക് പെട്രോളിനും ഡീസലിനും നികുതി കുറച്ചെങ്കിലും സംസ്ഥാനം ഒരു പൈസ പോലും കുറയ്ക്കാൻ തയ്യാറായില്ല. ഖജനാവിന്റെ പരിതാപകരമായ അവസ്ഥയായിരുന്നു സാധാരണക്കാരന് ന്യായമായി ലഭിക്കേണ്ട ആനുകൂല്യം പോലും നിഷേധിച്ച തീരുമാനവുമായി മുന്നോട്ടുപോകാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ഖജനാവിൽ പലപ്പോഴും പണമില്ലാത്ത അവസ്ഥയാണ്. പല കാര്യങ്ങളും മുൻപോട്ടു നീക്കുന്നത് കടമെടുത്ത പണത്തിലൂടെയാണ്. സംസ്ഥാന സർക്കാരിന് കീഴിലുളള സർവ്വീസ് പെൻഷൻകാർക്ക് അരിയേഴ്‌സ് നൽകാനുളള പണം പോലും ഖജനാവിൽ ഇല്ല. മാസങ്ങൾക്ക് മുൻപ് നൽകേണ്ട തുക ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഇത്തരം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അധികം അധ്വാനമില്ലാതെ ലഭിക്കുന്ന നികുതി വരുമാനത്തിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ചുളുവിൽ പെട്രോളിനും ഡീസലിനും വിദേശമദ്യത്തിനും നികുതി ഉയർത്തി പണം കണ്ടെത്താനുളള മാർഗം. സംസ്ഥാനത്തിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കുന്ന തരത്തിൽ ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ മുതൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണത്തിനും മറ്റുമായി പ്രതിവർഷം 11,000 കോടി രൂപ വേണമെന്നാണ് ധനമന്ത്രി ബജറ്റിൽ പറയുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ ഉയർത്തുന്നത് വഴി സർക്കാർ പ്രതീക്ഷിക്കുന്നത് 750 കോടി രൂപയാണ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 500 മുതൽ 999 രൂപ വരെയുളള ബോട്ടിലുകൾക്ക് 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ വരുന്ന മദ്യത്തിന് 40 രൂപയുമാണ് നികുതി ചുമത്തിയിരിക്കുന്നത്. ഇതിലൂടെ 400 കോടി രൂപയും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. നവകേരളം മുന്നിൽ കണ്ടുളള വികസന പ്രവർത്തനങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് നികുതി വർദ്ധന ധനമന്ത്രി അടിച്ചേൽപിക്കുന്നത്.

ഇക്കുറി അവതരിപ്പിച്ച ബജറ്റിലും നികുതിയേതര വരുമാനം ഉറപ്പിക്കുന്ന കാര്യമായ നിർദ്ദേശങ്ങൾ ഇല്ല. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നത്. എന്നാൽ ലോകത്തെ പഴിചാരി സ്വന്തം വീഴ്ചകൾ മൂടിവെയ്ക്കാനുളള ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂ എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

Tags: KN BalagopalBudget ProposalKerala FinanceKerala tax on petrolനികുതിdieselKerala Budget 2023
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies