ന്യൂഡൽഹി : മുസ്ലീങ്ങൾക്ക് സ്വർഗ്ഗമെന്നാൽ പൈജാമ ധരിക്കുകയും മീശ വെട്ടിയതിന് ശേഷം തൊപ്പി ധരിക്കുകയും ചെയ്യുന്നതാണെന്ന് യോഗാചാര്യൻ ബാബ രാം ദേവ്. ഇങ്ങനെ ചെയ്താൽ സ്വർഗ്ഗത്തിൽ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുമെന്നാണ് ഇവർ പറയുന്നത്. അത്തരമൊരു സ്വർഗം നരകത്തേക്കാൾ മോശമാണെന്നാണ് തന്റെ അഭിപ്രായമെന്നും ബാബാ രാംദേവ് പറഞ്ഞു . പന്നാനി ജില്ലയിലെ താല ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ധർമപുരി മഹാരാജ് ക്ഷേത്രത്തിന്റെയും ജാഗരംപുരി മഹാരാജ് ഭണ്ഡാരയുടെയും അഭിഷേകത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആളുകൾ മീശ വെട്ടുന്നു, തലയിൽ തൊപ്പി ധരിക്കുന്നു, ഇത് വെറും ഭ്രാന്താണ്. ലോകത്തെ മുഴുവൻ ഇസ്ലാമിലേക്ക് മാറ്റാനാണ് അവർ ശ്രമിക്കുന്നത്. താൻ ആരെയും വിമർശിക്കുന്നില്ല, എന്നാൽ ചിലർ ലോകത്തെ മുഴുവൻ ഇസ്ലാം ആക്കുമെന്നും ചിലർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമെന്നും പറയുന്നു. പക്ഷേ, അവർക്ക് മാറ്റത്തിനുള്ള അജണ്ടയില്ല.
മുസ്ലിമിന്റെ മതം എന്താണ് പറയുന്നതെന്ന് ചോദിച്ചാൽ, ഒരു ദിവസം 5 തവണ പ്രാർത്ഥിക്കണമന്നും എന്നിട്ട് മനസ്സിൽ തോന്നുന്നതെന്തും ചെയ്യാമെന്നുമാണ് പറയുന്നത്. നിങ്ങൾക്ക് ആഗ്രഹിക്കുന്നത്ര പാപം ചെയ്യാം. മുസ്ലീങ്ങൾ കൃത്യമായി നമസ്‌കരിക്കണം അത് മാത്രമാണ് അവരെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവർക്ക് വേണമെങ്കിൽ ഹിന്ദു പെൺകുട്ടികളെ മതംമാറ്റി വിവാഹം കഴിക്കാം. അല്ലെങ്കിൽ ജിഹാദിന്റെ പേരിൽ തീവ്രവാദയാകാം. ഖുർആനാണോ ഇസ്ലാം മതമാണോ അങ്ങനെ പറയുന്നത് എന്ന് വ്യക്തമല്ല. താൻ ഒരിക്കലും ഒരു പ്രത്യേക വിഭാഗത്തെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ച ശേഷം യേശുക്രിസ്തുവിന്റെ മുന്നിൽ നിൽക്കുക, എല്ലാ പാപങ്ങളും നശിപ്പിക്കപ്പെടും എന്നാണ് ക്രിസ്ത്യാനികൾ പറയുന്നത്.
എന്നാൽ ഹിന്ദുമതത്തിലോ സനാതന ധർമ്മത്തിലോ അങ്ങനെയല്ല. ദൈവം മനുഷ്യനെ മാത്രമാണ് സൃഷ്ടിച്ചതെന്ന് യോഗാ ഗുരു ബാബാ രാംദേവ് പറഞ്ഞു. നമ്മളെല്ലാവരും ബാക്കിയുള്ള ജാതികളെ സൃഷ്ടിച്ചവരാണ്. സനാതന ധർമ്മം എന്നാൽ രാവിലെ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുക, ദൈവത്തെ സ്മരിക്കുക, യോഗയും ധ്യാനവും ചെയ്യുക, സഹജീവികളെ സേവിക്കുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post