തൃശൂർ : വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂർ കൊടകര കൊപ്രക്കളത്താണ് സംഭവം. പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്.
ടെറസിസ് കയറി തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴെ വിഴുകയായിരുന്നു. ജയന്തിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.












