ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. മൂന്ന് വയസുകാരിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹിയിലെ ഫത്തേപ്പൂർ ബേരിയിലാണ് സംഭവം. കേസിൽ രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് വയസുകാരിയുടെ വീടിന് സമീപത്താണ് മദ്ധ്യപ്രദേശ് സ്വദേശികളായ പ്രതികൾ താമസിച്ചിരുന്നത്.വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ആരുമില്ലാത്ത സമയം നോക്കി സമീപത്തുള്ള കാട്ടിലേക്ക് ഇവർ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മദ്യലഹരിയിലായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ അലർച്ച കേട്ട് ഓടിയെത്തിയ മറ്റൊരു പെൺകുട്ടിയാണ് മൂന്ന് വയസുകാരിയെ രക്ഷിച്ചത്. തുടർന്ന് കുട്ടിയെ മാതാപിതാക്കൾക്ക് അരികിൽ എത്തിച്ചു. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post