ഡല്‍ഹി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 140ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയിലൂടെ മറ്റു സംസ്ഥാനങ്ങളുടെ സംസ്‌കാരത്തെയും അവരുടെ ഭാഷയെയും മനസ്സിലാക്കുകയും പഠിക്കുകയുമാണ് ലക്ഷ്യം. ഇതു പ്രാവര്‍ത്തികമാകുന്നതോടെ ജനങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും. വികസത്തിനുവേണ്ടി രാജ്യത്തിലെ എല്ലാ ജനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.സര്‍ദാര്‍ പട്ടേലിന്റെ അനുഗ്രഹം രാജ്യത്തോടൊപ്പമുണ്ടാകുമെന്നും രാജ്യപുരോഗതിക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചോദനമാകുമെന്നും മോദി പറഞ്ഞു. രാജ്പഥില്‍ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post