ഇടുക്കി: കുമളിയിൽ ഏഴ് വയസ്സുകാരന് നേരെ അമ്മയുടെ ക്രൂരത. ദേഹത്ത് പൊള്ളലേൽപ്പിച്ചു. അട്ടപ്പള്ളം സ്വദേശിയായ ഏഴ് വയസ്സുകാരനാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്.
അടുത്ത വീട്ടിൽ നിന്നും ടയർ കൊണ്ടുവന്ന് വീടിന്റെ മുറ്റത്തിട്ട് കത്തിച്ചിരുന്നു. ഇതിനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചത്. ചട്ടുകം പഴുപ്പിച്ച് ഇരു കൈകളിലും കാലുകളിലും മുട്ടിന് താഴെയായി പൊള്ളലേൽപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തിയ അയൽവാസി കുട്ടി കരയുന്നത് കണ്ട് കാര്യം ആരാഞ്ഞതോടെയായിരുന്നു വിവരം അറിഞ്ഞത്. ഉടനെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് അംഗം ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. ചട്ടുകംവച്ച് പൊള്ളിച്ചതിന് പുറമേ കണ്ണിൽ മുളകുപൊടി ഇട്ടതായും കുട്ടിയുടെ മൊഴിയുണ്ട്.
Discussion about this post