ന്യൂഡൽഹി : ആയിക്കണക്കിന് ആളുകളുടെ ജീവനെടുത്ത തുർക്കി ഭൂചലനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അയൽ രാജ്യങ്ങളെയും ഇത് ബാധിച്ചെന്ന് വരാം. ഭാരതത്തിലെ ജനങ്ങളും പ്രാർത്ഥന മുഴുവൻ തുർക്കിയോടൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിയിലേതിന് സമാനമായ ദുരന്തത്തിന് താൻ നേരത്തെയും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ഈ സംഭവം തന്നെ ഭുജിലെ ഭൂചനലനത്തെ ഓർമ്മിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പാർലമെന്ററി യോഗത്തിലാണ് അദ്ദേഹം വികാരാധീനനായത്. ബിജെപി എംപി മനോജ് തിവാരിയാണ് ഇക്കാര്യം അറിയിച്ചത്.
തുർക്കി ഭൂകമ്പത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ കണ്ണുകൾ നിറഞ്ഞു. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 13,000 പേരുടെ ജീവനെടുത്ത കുച്ച് ഭൂചലനത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു അദ്ദേഹം. തുർക്കിയിലെ ഭൂചലനം അദ്ദേഹത്തെ തുർക്കിയിലെ സംഭവങ്ങൾ ഓർമ്മിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








