തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ നിയോഗിച്ചെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്ത് വേണ്ടത്ര അവസരമോ ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ ലഭിക്കുന്നിലെന്ന് ചൂണ്ടിക്കാട്ടി, കേരളത്തിന് പുറത്തേക്ക് വിദ്യാർത്ഥികൾ ഒഴുകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉപരിപഠനത്തിനായി കേരളത്തിൽ നിന്നും വിദേശത്തേക്കു പോകുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പഠനത്തിനായി വിദ്യാഭ്യാസ വായ്പയെ ആണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇതിനെ ചുറ്റിപ്പറ്റി നിരവധി ചർച്ചകളും നടന്നിരുന്നു പിന്നാലെയാണ് സർക്കാർ നടപടി.
വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികൾ വിദേശത്തേക്കു പോകുന്നതെന്നും, ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു, ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
കൗൺസിൽ ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികൾ പലരും ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ചെയ്യാനാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ഇതിൽ ഭീരിഭാഗം പേരും കാനഡ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
Discussion about this post