ചണ്ഡീഗഡ് : ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും പാകിസ്താൻ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തി. പഞ്ചാബിലെ ഗുർദാസ്പൂരിൽ അഡിയ പോസ്റ്റിന് സമീപത്താണ് പാക് ഡ്രോൺ കണ്ടത്തയിത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. സുരക്ഷാ സേന ഡ്രോണിന് നേരെ വെടിയുതിർത്തു. പോലീസും ബിഎസ്എഫും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്ന് ബിഎസ്എഫ് ഡിഐജി പ്രഭാകർ ജോഷി അറിയിച്ചു.
മൂന്ന് ദിവസത്തിനിടെ ഇത് നാലാമത്തെ പാകിസ്താൻ ഡ്രോണാണ് അതിർത്തിയിൽ പ്രത്യക്ഷപ്പെടുന്നത്. 2022 ലെ കണക്ക് പ്രകാരം, 22 ഡ്രോണുകൾ സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 316 കിലോ മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് പേരെയാണ് സുരക്ഷാ സേന വധിച്ചത്.
Discussion about this post