ഇസ്താംബൂൾ: ഭൂകമ്പം ദുരന്തം വിതച്ച തുർക്കിയിൽ കൈ മെയ് മറന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് ഇന്ത്യൻ സേന. തുർക്കിയിലെത്തിയ ഇന്ത്യൻ സേന നൂറുകണക്കിന് ആളുകളെയാണ് ജീവിത്തിലേക്ക് മടക്കികൊണ്ടു വന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറുവയസുകാരിയെ രക്ഷപ്പെടുത്തുന്ന എൻഡിആർഎഫിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയാണ്.
ഭൂകമ്പത്തിൽ തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന ആറുവയസുകാരിയെ ഇന്ത്യൻ സേനാംഗങ്ങൾ കോരിയെടുക്കുകയായിരുന്നു. കൊച്ചു കുഞ്ഞിനെ പോലെ അവളെ മാറോടണച്ച് പ്രാഥമിക ചികിത്സ നൽകാനായി കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗാസിയാൻടെപ്പിലെ രക്ഷാപ്രവർത്തനത്തിലെ ദൃശ്യങ്ങളാണ് വൈറലാവുന്നത്.
Proud of our NDRF.
In the rescue operations in Türkiye, Team IND-11 saved the life of a six-year-old girl, Beren, in Gaziantep city.
Under the guidance of PM @narendramodi, we are committed to making @NDRFHQ the world’s leading disaster response force. #OperationDost pic.twitter.com/NfvGZB24uK
— Amit Shah (Modi Ka Parivar) (@AmitShah) February 9, 2023
ഞങ്ങളുടെ എൻഡിആർഎഫിൽ അഭിമാനിക്കുന്നു. തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങളിൽ, ടീം IND-11 ഗാസിയാൻടെപ് നഗരത്തിലെ ബെറൻ എന്ന ആറ് വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശപ്രകാരം എൻഡിആർഎഫിനെ, ലോകത്തെ മുൻനിര ദുരന്ത പ്രതികരണ സേനയാക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറിച്ചു.
Discussion about this post