പുളിങ്കുന്ന്: ആലപ്പുഴ പുളിങ്കുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പ്രസംഗിക്കാനിരുന്ന തെരഞ്ഞെടുപ്പ് യോഗ വേദി കനത്ത കാറ്റിലും മഴയിലും തകര്‍ന്നു വീണു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ചേക്കോടന്‍ അപകടത്തില്‍ പരുക്കേറ്റു.പുളിങ്കുന്ന് ജങ്കാര്‍ കടവിന്റെ വടക്കേക്കരയിലെ തെരഞ്ഞെടുപ്പ് യോഗ വേദിയാണ് തകര്‍ന്നത്.
ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് എം.എന്‍. ചന്ദ്രപ്രകാശ് പ്രംസംഗിക്കവെയാണ് സംഭവം. പതിനഞ്ചില്‍ അധികം കോണ്‍ഗ്രസ് നേതാക്കള്‍ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, മുന്‍ എം.എല്‍.എ ഡോ. കെ.സി. ജോസഫ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നതിനായി എ.കെ. ആന്റണി ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് വേദി തകര്‍ന്നുവീണത്.
Discussion about this post