ഡല്‍ഹി: ഇന്‍ഡോനേഷ്യയില്‍ ഇന്‍ര്‍പോള്‍ അറസ്റ്റ് ചെയ്ത കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആറംഗ ഇന്ത്യന്‍ സംഘം ഇന്‍ഡോനേഷ്യയിലെ ബാലിയിലെത്തി. സി.ബി.ഐ, ഡല്‍ഹി പോലീസ്, മുംബൈ പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് ബാലിയില്‍ എത്തിയത്. രാജനെ വിട്ടുകിട്ടാന്‍ ആവശ്യമായ രേഖകളും സംഘം കരുതിയിട്ടുണ്ട്.
കോടതിയുടെ വാറണ്ട്, ഛോട്ടാ രാജന് പങ്കുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട രേഖകള്‍ എന്നിവ അടക്കമുള്ളവയാണ് സംഘത്തിന്റെ പക്കലുള്ളത്. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ അഗര്‍വാള്‍ നേരത്തെ ഛോട്ടാ രാജനെ കണ്ടിരുന്നു.
ഇന്‍ഡോനീഷ്യയില്‍ തടവില്‍ കഴിയുന്ന ഛോട്ടാ രാജന്‍ രണ്ട് ദിവസംമുമ്പ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജേന്ദ്ര സദാശിവ് നിഖല്‍ജിയെന്ന ഛോട്ടാ രാജനെ ഇന്‍ഡോനീഷ്യ പോലീസ് ഇതിനിടെ പലതവണ ചോദ്യം ചെയ്തു. മോഹന്‍ കുമാറെന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്‍ഡോനീഷ്യയിലെത്തിയ ഛോട്ടാ രാജന്‍ ഒക്ടോബര്‍ 24 നാണ് അറസ്റ്റിലായത്. ഓസ്‌ട്രേലിയന്‍ പോലീസിന്റെ വിവരമനുസരിച്ച് ബാലിയിലെ റിസോട്ടില്‍ വെച്ചാണ് ഛോട്ടാ രാജനെ പിടികൂടിയത്.
Discussion about this post