തിരുവനന്തപുരം: ഒന്നാംഘട്ട വോട്ടെടുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ പോളിങ് ശതമാനം 77.83ശതമാനമായി ഉയര്‍ന്നു. വയനാട് തന്നെയാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തത്-82.18 ശതമാനം. കുറവ് തിരുവനന്തപുരം -72.40 ശതമാനം.
കണ്ണൂരില്‍ പോളിങ് ശതമാനം കുറഞ്ഞു. കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ പോളിങ് ശതമാനം കൂടിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള പോളിങ് ശതമാനം-കോഴിക്കോട്-81.46, കണ്ണൂര്‍-80.91, കൊല്ലം-76.24, ഇടുക്കി-78.33, കാസര്‍കോട്-78.43.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പോളിംഗ് നടന്നത് സംസ്ഥാനത്തുടനീളം ശക്തമായ ത്രികോണ മത്സരം തന്നെയാണ് നടക്കുന്നത്. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും വോട്ടിങ് മെഷീന്‍ പണിമുടക്കി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ചില ബൂത്തുകള്‍, ഗ്രാമ പ്രദേശങ്ങളായ ചെമ്പനോട, ചക്കിട്ടപാറ, ചെരണ്ടത്തൂര്‍, പയ്യോളി, ഒഞ്ചിയം, മുട്ടുങ്ങല്‍, വളയം എന്നിവിടങ്ങളില്‍ വോട്ടിങ് മെഷീനുകളില്‍ തകരാറുണ്ട്. ഇവിടെ വോട്ടെടുപ്പു നിര്‍ത്തിവച്ചു. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി. കാസര്‍കോട് പിലിക്കോട് പഞ്ചായത്തിലെ 14ാം വാര്‍ഡ് ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു. ഇവിടെ വോട്ടെടുപ്പ് തുടങ്ങാന്‍ 15 മിനിറ്റ് വൈകി.
ഏഴ് ജില്ലകളിലെ 9220 വാര്‍ഡുകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 1316 ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണക്കാക്കിയിരിക്കുന്നത്. ഏഴ് ജില്ലകളിലുമായി 38,000 പൊലീസുകാരെ ക്രമസമാധാനപാലനത്തിന് നിയോഗിച്ചിട്ടുണ്ട്. അതിസങ്കീര്‍ണമായ 1018 ബൂത്തുകളില്‍ തത്സമയ വെബ്കാസ്റ്റിംഗിനും സംവിധാനമേര്‍പ്പെടുത്തി.
Discussion about this post