ഹൈദരാബാദ് : ഡോ. ബിആർ അംബേദ്കറിനെതിരെ വിവാദ പരാമർശം നടത്തിയയാൾ അറസ്റ്റിൽ. തെലങ്കാനയിലാണ് സംഭവം. ഹമാര പ്രസാദ് എന്നയാളാണ് അംബേദ്കറിനെതിരെ വീഡിയോയിലൂടെ വിവാദ പരാമർശം നടത്തിയത്. ഇന്നും ജീവിച്ചിരുന്നെങ്കിൽ കൊല്ലുമായിരുന്നുവെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞു.
അംബേദ്കർ ഇന്നും ജീവിച്ചിരുന്നെങ്കിൽ ഞാൻ അയാളെ വെടിവെച്ച് കൊല്ലുമായിരുന്നു, അംബേദ്കർ എഴുതിയ പുസ്തകം കൈയ്യിൽ പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.
ഈ വീഡിയോ ശ്രദ്ധനേടിയതോടെ ബഹുജൻ സമാജ് പാർട്ടി നേതാവ് ആർഎസ് പ്രവീൺ കുമാർ നടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.









