കണ്ണൂര്‍: ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ യു.ഡി.എഫ് തകരുമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. യു.ഡി.എഫ് ശിഥിലമാകും എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്ന് പിണറായിയില്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കും എന്നു പറയുന്ന എസ്.പി.ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ക്രമസമാധാനം ഉറപ്പുവരത്തേണ്ടത് എസ്.പി.യുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
ആന്തൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആളില്ലാത്തതിന് സി.പി.എമ്മിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മുന്‍പും അവിടെ ഇത്തരത്തില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
Discussion about this post