ഒട്ടാവ: രാജ്യത്തിന് മുകളിലൂടെ നീങ്ങിയ അജ്ഞാത വസ്തുവിനെ അമേരിക്കയുടെ സഹായത്തോടെ വെടിവച്ച് വീഴ്ത്തി കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അജ്ഞാത വസ്തു നശിപ്പിക്കാൻ ഉത്തരവിട്ടത്. യുഎസിന്റെ എഫ്-22 ആണ് അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്തിയത്.
യുക്രോണിലെ കനേഡിയൻ സേന വെടിവച്ച് വീഴ്ത്തിയ വസ്തുവിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും കണ്ടെടുക്കുന്ന പക്ഷം പരിശോധന നടത്തുമെന്നും ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തു. ഏറ്റവും പുതിയ നുഴഞ്ഞുകയറ്റത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമ്മുടെ പരമാധികാരം എപ്പോഴും ഒരുമിച്ച് സംരക്ഷിക്കുമെന്ന് ഇരുവരും വീണ്ടും ഉറപ്പിച്ചു,’ കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് ട്വീറ്റ് ചെയ്തു.
ചൈനീസ് ചാര ബലൂണുകൾ അഞ്ച് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടുന്ന ഒരു ‘കപ്പൽപ്പടയുടെ’ ഭാഗമാണെന്ന് അമേരിക്ക ആരോപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ചത്തെ ഓപ്പറേഷൻ,
Discussion about this post